September 20, 2024
#kerala #Top Four

ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശ്രീകുമാരന്‍ തമ്പി പറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ച് സ്തുതകള്‍ മനസ്സിലാക്കി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read ; തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റുകള്‍ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തി

അതേസമയം, ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ തീരുമാനമായിട്ടില്ലെന്നാണ് സാഹിത്യ അക്കാദമിയുടെ പ്രതികരണം. കമ്മിറ്റി രൂപീകരിച്ച് യോഗങ്ങള്‍ ചേരുന്നതേയുള്ളൂ എന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പ്രതികരിച്ചു. ശ്രീകുമാരന്‍ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിനായി കേരളഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ ആരോപണം. ഗാനമെഴുതി നല്‍കിയ ശേഷം അക്കാദമിയില്‍നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ല. കൂടാതെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേരളഗാനം ക്ഷണിക്കുന്നു എന്ന് ചാനലുകളില്‍ പരസ്യം നല്‍കി. 3000ല്‍ അധികം പാട്ടെഴുതിയ താന്‍ ഒരു ഗദ്യകവിക്കു മുന്നില്‍ അപമാനിതനായെന്നും അദ്ദേഹം കുറിച്ചു. താന്‍ അപമാനിക്കപ്പെട്ടതിന് സാംസ്‌കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരന്‍ തമ്പി ആവശ്യപ്പെട്ടിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് ശ്രീകുമാരന്‍ തമ്പിയുടെ വെളിപ്പെടുത്തല്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *