September 19, 2024
#kerala #Top Four

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; വിപുലമായ മൊഴിയെടുപ്പിന് അന്വേഷണ സംഘം, നാല് സംഘങ്ങളായി തിരിഞ്ഞ് മൊഴിയെടുക്കും

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ നീക്കങ്ങളുമായി അന്വേഷണ സംഘം.വിപുലമായി മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ 50 പേരെയും നേരിട്ട് കണ്ട് മൊഴിയെടുക്കും. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ്.

Also Read ; ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ചു ; ഇ പി ജയരാജന്‍ ഡല്‍ഹിയിലേക്ക് പറന്നത് ഇന്‍ഡിഗോയില്‍

ഇത് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.

അതേസമയം ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍ അറിയിച്ചിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികള്‍ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തെ തന്നെ ഡബ്ലുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കണമെന്നും സംഘടനയ്ക്ക് നിലപാടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *