October 18, 2024
#india #Politics #Top News

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇതോടെ കേജ്രിവാളിനെ ജയിലിലടക്കും. ‘മോദി ഇപ്പോള്‍ ചെയ്യുന്നത് രാജ്യത്തിന് നന്നല്ല.’ എന്ന് കോടതിയില്‍ ഹാജരാക്കും വഴി കേജ്രിവാള്‍ പ്രതികരിക്കുകയുണ്ടായി.

Also Read; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം; നികുതി കുടിശ്ശിക ഉടന്‍ പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ്

ഏഴ് ദിവസം കൂടി കേജ്രിവാളിനെ തങ്ങളുടെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു അന്വേഷണ ഏജന്‍സിയായ ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇ.ഡിയുടെ കേസിന്റെ ലക്ഷ്യം തന്നെ കുടുക്കുകയാണെന്നും അതിലൂടെ ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനുമാണെന്നും കോടതിയില്‍ കേസ് വാദത്തിനിടെ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞിരുന്നു. തങ്ങളുടെ അന്വേഷണത്തില്‍ കേജ്രിവാള്‍ സഹകരിക്കുന്നില്ല എന്നാണ് കോടതിയില്‍ ഇ.ഡി അറിയിച്ചിരുന്നത്. മാര്‍ച്ച് 27ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഇടക്കാല ജാമ്യത്തിനായി കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അന്ന് തള്ളിയിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *