മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി ; കെസ്ഇബി ഓഫീസിന് മുന്നില്‍ അരിമാവില്‍ കുളിച്ച് യുവാവിന്റെ വേറിട്ട പ്രതിഷേധം

കൊല്ലം: കെഎസ്ഇബിയുടെ വീഴ്ചയ്‌ക്കെതിരെ വേറിട്ടൊരു പ്രതിഷേധവുമായി യുവാവ്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ചാണ് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ മില്ലുടമയുടെ വേറിട്ട പ്രതിഷേധമുണ്ടായത്.ഇളമ്പള്ളൂര്‍ സ്വദേശി രാജേഷാണ് തിങ്കളാഴ്ച വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നില്‍ മാവില്‍ കുളിച്ച് പ്രതിഷേധിച്ചത്.
Also Read ; ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി ; ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെ പി നദ്ദ
ദോശ മാവ് പാക്കറ്റുകളിലാക്കി രാജേഷ് വില്‍പന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ വളരെ നേരത്തെ മാവ് ആട്ടി പണി തീര്‍ക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതല്‍ വൈദ്യുതി നിലച്ചെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗ ശൂന്യമായെന്നും രാജേഷ് പറയുന്നു.
തുടര്‍ന്നായിരുന്നു കവറുകളിലാക്കി വില്‍പന നടത്താന്‍ കഴിയാത്ത മാവുമായി രാജേഷിന്റെ പ്രതിഷേധം. കെഎസ്ഇബി ഓഫീസിലേക്ക് ചെമ്പുകളിലാക്കി മാവ് കൊണ്ടുവന്നശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് ഒരു ചെമ്പിലെ മാവ് ദേഹത്ത് ഒഴിച്ചുകൊണ്ട് രാജേഷ് പ്രതിഷേധിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..