ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിന് സമീപം വെടിവെപ്പ് ; എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി

ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രായേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇസ്രായേലില്‍ ഉണ്ടായത് ഭീകരാക്രമണമാണെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. അതേസമയം വെടിവെപ്പില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വെടിവെയ്പ്പ് ഉണ്ടാകുന്നതിന് മുമ്പ് ആയുധങ്ങളുമായി ട്രെയിനില്‍ നിന്ന് അക്രമികള്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്.
Also Read ; പിആര്‍ ഏജന്‍സി ഉണ്ടോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം : രമേശ് ചെന്നിത്തല
ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അതേസമയം അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു.
ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു. ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..