കാട്ടുകുരങ്ങ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും റിയാസ് തിരിച്ചടിച്ചു.
ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം പ്രതികരണങ്ങള്‍. കെ സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോളാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപിയുടെ തണലില്‍ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രിയെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. തൊടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പേടിയാണ്. മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പിആര്‍ ഏജന്‍സിയല്ല. അത് മുഖ്യമന്ത്രി മനപ്പൂര്‍വ്വം പറഞ്ഞതാണ്. ബിജെപി, ആര്‍എസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും കെ സുധാകരന്‍ ആരോപിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..