ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം ; അജിത് കുമാറിനെതിരെ നടപടി ഇന്നുണ്ടായേക്കും

തിരുവനന്തപുരം: എം ആര്‍ അജിത് കുമാറിനെതിരെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെറിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ എന്നിവരുള്‍പ്പെടയുള്ളവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി.
ഒരു മാസത്തെ അന്വേഷണത്തിനുശേഷം എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചകളില്‍ സംസ്ഥാന പോലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് സര്‍ക്കാരിന് കൈമാറിയത്. അവസാനമായി മൂന്നുദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്തിനെതിരായി നടപടി ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
ക്രമസമാധാനച്ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ചുമതലകളില്ലാത്ത ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിക്കുകയും അത് മറച്ചുവെക്കുകയും ചെയ്തത് സെന്‍ട്രല്‍ വിജിലന്‍സ് മാന്വല്‍ പ്രകാരം നിയമലംഘനമാണെന്നാണ് വിലയിരുത്തല്‍. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് അജിത്കുമാറിന്റെ മാറ്റത്തിന് അന്വേഷണ റിപ്പോര്‍ട്ട് വഴിതെളിയിച്ചേക്കും.സി.പി.ഐ.യും അജിത്കുമാറിനെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..