ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ശബരിമല സ്‌പോട്ട് ബുക്കിംഗില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ നിയമസഭയില്‍ സ്‌പോട്ട് ബുക്കിംഗിലെ ഇളവ് പ്രഖ്യാപിക്കാനാണ് സാധ്യത. സ്‌പോട്ട് ബുക്കിംഗ് വിഷയം സബ് മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. വിഷയത്തില്‍ ദേവസ്വം പ്രഡിഡന്റ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
Also Read; ഷാരോണ്‍ വധക്കേസ്: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണ ആരംഭിക്കും
ഹിന്ദു സംഘടനകള്‍ പ്രത്യക്ഷ സമരം തുടങ്ങിയിട്ടും ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. ദുശ്ശാഠ്യം വെടിഞ്ഞ് സ്‌പോട്ട് ബുക്കിംഗ് ഉടന്‍ നടപ്പാക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. സ്‌പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും കത്ത് നല്‍കിയിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്നാണ് പ്രതിപക്ഷ നേതാവ് അയച്ച കത്തില്‍ പറയുന്നത്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്ന നിലപാട് ദേവസ്വം ബോര്‍ഡിനുണ്ട്. മുഖ്യമന്ത്രി വിളിച്ച അവലോകനയോഗമെടുത്ത തീരുമാനം ഒറ്റയടിക്ക് തിരുത്താനാകാത്തതാണ് പ്രശ്‌നം. കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാനാണ് ബോര്‍ഡിന്റെ നീക്കം.