#news #Top Four

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അതേസമയം എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Also Read; അഭിമുഖ വിവാദം: പിആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോ എന്ന് സിപിഐഎം സംസ്ഥാന സമിതി

രണ്ട് ഉന്നത ആര്‍എസ് എസ് നേതാക്കളെ എഡിജിപി എംആര്‍ അജിത് കുമാര്‍ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാല്‍ മാമി തിരോധാനമടക്കം അന്‍വര്‍ ഉന്നയിച്ച കേസുകളില്‍ അജിത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും ആരോപണ വിധേയനായ അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകന്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

Join with metro post: അഭിമുഖ വിവാദം: പിആര്‍ ഏജന്‍സി ഇല്ലെന്ന് പറഞ്ഞാല്‍ ഉണ്ടായ ക്ഷീണം മാറുമോ എന്ന് സിപിഐഎം സംസ്ഥാന സമിതി

Leave a comment

Your email address will not be published. Required fields are marked *