#india #Top News

ഗണേശ പൂജ വിവാദം ; പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനുമെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മലയാളി

ഡല്‍ഹി: ഗണേശ പൂജ വിവാദത്തില്‍ പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനുമെതിരെ പരാതി നല്‍കി മലയാളി. പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തി ഗണേശ പൂജ പരിപാടിയില്‍ പങ്കെടുത്തതിനെതിരെയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ സാബു സ്റ്റീഫന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.ഭരണഘടന തത്വങ്ങള്‍ക്കെതിരാണ് ഇരുവരുടെയും നടപടിയെന്നും ഇരുവരും അവരുടെ സ്ഥാനങ്ങള്‍ നിന്ന് പിന്മാറണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.

Also Read ; ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് വി ഡി സതീശന്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ സംഘടിപ്പിച്ച ഗണപതി പൂജയില്‍ പങ്കെടുത്ത പ്രധാനമന്ത്രിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്. പരിപാടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ അഭിഭാഷകരടക്കം കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. പൂജ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നല്‍കിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണും പ്രതികരിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *