ഹരിയാനയില്‍ 45 വിദ്യാര്‍ത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്കും 2 വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു

ഹരിയാന: ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ 45 വിദ്യാര്‍ത്ഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റെങ്കിലും ബാക്കിയുള്ള കുട്ടികള്‍ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എല്ലാ സ്‌കൂള്‍ കുട്ടികളെയും രക്ഷപ്പെടുത്തി പഞ്ച്കുള സെക്ടര്‍-6 ലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് തോട്ടിലേയ്ക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തോട്ടിലേയ്ക്ക് മറിയുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ബസിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..