#Politics #Top Four

ഉരുള്‍ പൊട്ടല്‍ സമയത്ത് വയനാടിന് നാഥനില്ലാത്ത അവസ്ഥ, അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകും: എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള സമയത്ത് വയനാടിന് എംപിയില്ലായിരുന്നു. നാഥനില്ലാത്ത അവസ്ഥ വയനാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. രാഹുല്‍ ഗാന്ധിക്ക് വയനാടൊരു ചോയ്‌സ് മാത്രമായിരുന്നു. മറ്റൊരു മണ്ഡലം നിലനിര്‍ത്താന്‍ അദ്ദേഹം വയനാടിനെ ഉപേക്ഷിച്ചു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തെ ഒന്നാകെ തഴഞ്ഞാണ് അദ്ദേഹത്തിന്റെ സഹോദരിയെ മത്സരിക്കാന്‍ കൊണ്ടുവരുന്നതെന്നും നവ്യ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം വയനാടിനോടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തില്‍ ജനങ്ങള്‍ തീര്‍ച്ചയായും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും നവ്യ വ്യക്തമാക്കി.

Also Read; ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് നിലനിര്‍ത്തും, സരിനൊപ്പമുള്ള ആള്‍ക്കൂട്ടം വോട്ടാകില്ല: കെ മുരളീധരന്‍

Leave a comment

Your email address will not be published. Required fields are marked *