എഡിഎമ്മിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇന്ന് രാവിലെ 11.30 യോടെയാണ് എം വി ഗോവിന്ദന് വീട്ടിലെത്തിയത്. തുടര്‍ന്ന് കുടുംബവുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കുടുംബവുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നുവെന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എം വി ഗോവിന്ദന് ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചതിന് ശേഷം എല്ലാവരെയും പുറത്താക്കി സിപിഎം നേതാക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. കേസില്‍ കുറ്റാരോപിതയായ പി.പി.ദിവ്യയെ പോലീസ് ഇനിയും ചോദ്യം ചെയ്യാതിരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനും പാര്‍ട്ടി പിന്തുണ അറിയിക്കാനുമാണ് എം.വി.ഗോവിന്ദന്റെ സന്ദര്‍ശനം. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുന്‍ എംഎല്‍എ രാജു എബ്രഹാം തുടങ്ങിയവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..