ഐഫോണ്‍ 16 നിരോധിച്ച് ഇന്തോനേഷ്യ, വിദേശത്ത് നിന്ന് കൊണ്ടുവരാനും അനുമതിയില്ല

ജക്കാര്‍ത്ത: ആപ്പിളിന്റെ ഐ ഫോണ്‍ 16 സീരീസ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി ഇന്തോനേഷ്യ. വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത അറിയിച്ചതാണ് ഇക്കാര്യം. വിദേശത്തുനിന്നും ഐ ഫോണ്‍ 16 ഇന്തോനേഷ്യയിലേക്ക് കൊണ്ടുവരാനും അനുവദിക്കില്ല. ഐഫോണ്‍ 16ന് ഇന്തോനേഷ്യയില്‍ ഇതുവരെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വുപ്‌മെന്റ് ഐഡിന്റിറ്റി (ഐ എം ഇ ഐ) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ല എന്നതാണ് വിലക്കിന് കാരണം.
Also Read ; അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല ; നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ഷുക്കൂര്‍
രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതാണ് ഇന്തോനേഷ്യയെ ചൊടിപ്പിക്കാനുള്ള പ്രധാന കാരണം. ഐ ഫോണ്‍ 16 രാജ്യത്ത് വില്‍ക്കാന്‍ സാധിക്കില്ലെന്ന് ഈ മാസം ആദ്യം തന്നെ മന്ത്രി പറഞ്ഞിരുന്നു. ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ നാല്‍പത് ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചതായിരിക്കണം എന്ന് നിബന്ധന ചെയ്യുന്ന ടി കെ ഡി എന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ആപ്പിളിന് ലഭ്യമായിട്ടില്ല. ആപ്പിളില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും നിക്ഷേപ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..