ആവേശക്കടലായി കല്‍പ്പറ്റ, പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; റോഡ് ഷോ ആരംഭിച്ചു

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്. ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുറന്ന വാഹനത്തില്‍ റോഡ് ഷോയുമായാണ് പ്രിയങ്ക കളക്ടറേറ്റില്‍ എത്തുക. രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി,കെ സുധാകരന്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും പ്രിയങ്കയ്‌ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
Also Read; ദാന ചുഴലിക്കാറ്റ് ; പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം,152 ട്രെയിനുകള്‍ റദ്ദാക്കി
പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജമാണ്. വിവിധ ജില്ലകളില്‍ നിന്നടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രാവിലെ 11.30 യോടെ കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ തുടങ്ങി. സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്ക് ശേഷം ഉച്ചയോടെയാകും പത്രികാ സമര്‍പ്പണം. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കിയ ഷഹീര്‍ സിങ് അസോസിയേറ്റ്‌സ് തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെയും പത്രിക തയ്യാറാക്കിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..