പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: വി ഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരന്
പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ‘എല്ലാവര്ക്കും കത്ത് കിട്ടിക്കാണില്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശന് കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള് കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടല്ലോ. പാലക്കാട്ട് തന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമല്ല. ഇലക്ഷന് മുന്‍പ് ആര്‍ക്കും ആരുടേയും പേര് പറയാം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതാണ് ഫൈനല്‍ എന്നും’ കെ മുരളീധരന് പറഞ്ഞു.
Also Read; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് സുരേഷ് ഗോപി
അയച്ച കത്തുകളെക്കുറിച്ച് ഇനി ചര്‍ച്ചചെയ്യേണ്ട കാര്യമില്ല കാരണം സ്ഥാനാര്‍ത്ഥി വന്നുകഴിഞ്ഞു. ഇനി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനാണ് നോക്കേണ്ടത്. പതിമൂന്നാം തീയതി വരെ തന്നോട് എല്ലാവരും സ്നേഹം കാണിക്കുന്നുണ്ടെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..