#kerala #Top News

തൃശൂര്‍ പൂരം കലങ്ങിയെന്ന് എഫ്‌ഐആറില്‍ നിന്ന് വ്യക്തം : കെ മുരളീധരന്‍

തിരുവനന്തപുരം: പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസ് എഫ്‌ഐആര്‍ ഇട്ടതില്‍ നിന്ന് വ്യക്തമെന്ന് കെ മുരളീധരന്‍. പൂര വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കലങ്ങിയെന്നാണ്, നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകും. പൂരം വെടിക്കെട്ടിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടു. പൂരം നടക്കേണ്ട പോലെ നടന്നില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞതാണ് ശരിയായ പ്രയോഗം.എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നത്.കമ്മീഷനെ വച്ചതുകൊണ്ടൊന്നും കാര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണ്.പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Also Read; തേങ്കുറിശ്ശി ദുരഭിമാനക്കൊല ; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

അതേസമയം വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും മുരളീധരന്‍ ചോദിച്ചു. ബിജെപിയെ സഹായിക്കുന്നതാണ് എല്ലാ നിലപാടും.ചേലക്കര രക്ഷപ്പെടാന്‍ പാലക്കാട്ട് ബിജെപിയെ സഹായിക്കും.പിപി ദിവ്യക്ക് എതിരായ എഫ്‌ഐആര്‍ പോലെ ആണോ പൂരം കലക്കല്‍ കേസും.പൂരം വീണ്ടും ചര്‍ച്ചയാക്കി എന്തോ ഡീലിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.സിപിഎം ബിജെപി ഡീലുണ്ട്. മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *