പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തിലിനും, രമ്യയ്ക്കും സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാന്‍ വരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസ് തോല്‍ക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിയാണെന്നും എംപി ആയപ്പോള്‍ അവര്‍ കാണാന്‍ വന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read; എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
രമ്യ ഹരിദാസ് കാണാന്‍ വിളിച്ചപ്പോള്‍ അനുമതി നിഷേധിച്ചു എന്നത് സത്യമെന്ന് വെള്ളാപ്പള്ളി സ്ഥിരീകരിച്ചു.രമ്യ ആദ്യമായിട്ട് അല്ലല്ലോ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്.ഇപ്പോള്‍ മാത്രം തന്നെ കാണണമെന്ന ആവശ്യം എന്താണ്.അവര്‍ക്ക് തോന്നുമ്പോള്‍ കാണുകയും അല്ലാത്തപ്പോള്‍ കാണാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തി എന്താണ്.മര്യാദ അല്ലല്ലോ, മാന്യത അല്ലല്ലോ. ഇങ്ങോട്ട് മാന്യത കാണിക്കുമ്പോഴാണ് നമ്മളും മാന്യത കാണിക്കേണ്ടത്.വഴിയമ്പലം അല്ലല്ലോ ഞാന്‍,അത് ഞാന്‍ സമ്മതിച്ചു കൊടുക്കില്ല. കോണ്‍ഗ്രസിനോട് വിരോധം ഇല്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് പരിചയമില്ലാത്ത ആളാണ്.താന്‍ നാട്ടില്‍ ഇല്ല. ഇപ്പോള്‍ കൊല്ലത്ത് ആണ്.പിന്നീട് ആലോചിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..