‘മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ’; വീഡിയോ പങ്കുവെച്ച് നടി നവ്യാ നായര്‍

സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും ഒരു പോലെ സജീവമായ താരമാണ് നവ്യാ നായര്‍.താരം പങ്കുവയ്ക്കുന്ന വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനോടും കുടുംബത്തോടും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നടിയാണ് നവ്യ. വിജയന് അങ്കിള്‍ എന്നാണ് നവ്യ മുഖ്യമന്ത്രിയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റിയെന്നും.
ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ബിരിയാണി കൂട്ടാണ് വൈറലാകുന്നത്. ചെമ്മീന്‍ ബിരിയാണി വയ്ക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. കമല വിജയനില്‍ നിന്നാണ് മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിച്ചതെന്ന് നവ്യ വീഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ ചെമ്മീന്‍ ഫ്രൈയുടെ റെസിപ്പി കമല വിജയന് പറഞ്ഞുതന്നുവെന്നും അത് താന്‍ പരീക്ഷിച്ച് വിജയം കണ്ടുവെന്നും നടി വ്യകതമാക്കുന്നുണ്ട്. അത് ഉപയോഗിച്ചാണ് ഈ ചെമ്മീന്‍ ബിരിയാണി പരീക്ഷിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോയില്‍ പിണറായി വിജയനും കമലയ്ക്കും ഒപ്പം നില്ക്കുന്ന ഫോട്ടോയും കാണാം. ബിരിയാണി ഉണ്ടാക്കുന്നതിന്റെ വിശദമായ വീഡിയോ നവ്യയുടെ യുട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. നവ്യ ഉണ്ടാക്കിയ ബിരിയാണി കഴിച്ച ശേഷം നന്നായിട്ടുണ്ടെന്ന് മറ്റുള്ളവര്‍ പറയുന്നതും കേള്‍ക്കാം. വീഡിയോയ്ക്ക് താഴെ നിരവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്. ‘ചേച്ചി ഈ ബിരിയാണി എന്തായാലും ഞാന്‍ ട്രൈ ചെയ്യും’, നവ്യ ചേച്ചി, അടിപൊളി’, ‘നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല പാചകത്തിലും കഴിവ് തെളിയിക്കുകയാണ് നവ്യ’ തുടങ്ങിയ നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..