റെയില്‍വേ സ്‌റ്റേഷനിലെത്തിയ പോലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി ; കണ്ടെത്തിയത് ടെറസില്‍ വളര്‍ത്തിയ കഞ്ചാവ് ചെടി

ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ പതിവ് പരിശോധനയ്ക്ക് പോയ നായ പക്ഷേ മണം പിടിച്ച് കണ്ടെത്തിയത് കഞ്ചാവ് ചെടി. റെയില്‍വേ സ്റ്റേഷനിലെ പരിശോധനയ്ക്കിടെയാണ് തൊട്ടടുത്ത വീട്ടിലേക്ക് നായ മണം പിടിച്ച് ഓടിയത്. പോലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നാലെ പോയപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. വീട്ടിലെ ടെറസിലായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്.
Also Read ; ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് യുവാവിനെ മാനവീയത്തിനടുത്ത് എത്തിച്ചു ; യുവാവിന് കുത്തേറ്റു, യുവതി പിടിയില്‍
റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് പോയത് സമീത്തെ വീട്ടിലേക്ക്. പൊലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്. റെയില്‍വേ സ്റ്റേഷന്റെ സമീപമുള്ള വീട്ടിലെ ടെറസില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടിയാണ് പിടിച്ചെടുത്തത്. വാറങ്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
പുതുതായി പോലീസ് സേനയില്‍ പ്രവേശിച്ച സ്നിഫര്‍ ഡോഗിനെ ശിവനഗര്‍ ഭാഗത്തെ പതിവ് മയക്കുമരുന്ന് വിരുദ്ധ പരിശോധനയ്ക്കായാണ് വാറങ്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. 100 മീറ്റര്‍ വരെ ദൂരെയുള്ള മയക്കമരുന്ന് വരെ മണത്ത് തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച പോലീസ് നായ റെയില്‍വേ പ്ലാറ്റ്ഫോമില്‍ കാര്യമായി ഒന്നും കണ്ടെത്തിയില്ല. എന്നാല്‍, എന്തോ സംശയം തോന്നി സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പടികള്‍ കയറി കെട്ടിടത്തിന്റെ ടെറസിലേക്ക് സ്‌നിഫര്‍ നായ പാഞ്ഞപ്പോള്‍ ഒരു പിടിയും കിട്ടിയില്ലെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് എത്തി. അവിടെ ടെറസ് ഗാര്‍ഡനില്‍ വളരുന്ന രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. സേനയില്‍ ഇതോടെ പുതിയ പോലീസ് നായ മിന്നും താരമായിരിക്കുകയാണ്.