നിവിന്‍ പോളിയെ രക്ഷിച്ചത് പോലീസിന്റെ ഇടപെടല്‍; ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി

ഇടുക്കി: നടന്‍ നിവിന്‍പോളിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി. പോലീസിന്റെ ഇടപെടലാണ് നിവിന്‍ പോളിയെ രക്ഷിച്ചതെന്നും പോലീസുമായി നിവിന്‍പോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോക്കുന്നു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റേത്. കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിന്‍ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
Also Read; പൊതു ജീവിതം അവസാനിപ്പിക്കുന്നു, യാത്രയും പ്രസംഗവും ഒഴിവാക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍
ബലാത്സംഗ കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘം നിവിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ റിപ്പോര്‍ട്ട് കോതമംഗലം കോടതിയില്‍ സമര്‍പ്പിച്ചു. നിവിന്‍ പോളിയ്‌ക്കെതിരെ തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..