തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍ ; 3.8 ഗ്രാം കൊക്കെയ്‌നും 1 ലക്ഷം രൂപയും കണ്ടെടുത്തു

ചെന്നൈ: തമിഴ്‌നാട് മുന്‍ ഡിജിപി രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍. ചെന്നൈയിലെ നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ അറസ്റ്റ് ചെയ്തത്. അരുണിനൊപ്പം നൈജീരിയന്‍ പൗരന്‍മാരായ രണ്ട് പേരും ഉണ്ടായിരുന്നു. ഇവരില്‍ നിന്നും ലഹരിമരുന്നിന് പുറമെ 1 ലക്ഷം രൂപയും 2 ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Also Read ; ‘സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി’ : വെള്ളാപ്പള്ളി നടേശന്‍
40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാന്‍, 39കാരനായ ജോണ്‍ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 3.8 ഗ്രാം കൊക്കെയ്‌നാണ് ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. സിന്തറ്റിക് ലഹരി മരുന്ന് വില്‍പനയുടെ ശൃംഖല തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റര്‍ ചെന്നൈ പോലീസ് വിശദമാക്കുന്നത്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് സിന്തറ്റിക് ലഹരിമരുന്ന് സിന്‍ഡിക്കേറ്റുകളുടെ വില്‍പനയും ഉപയോഗവും ചെറുക്കാനുള്ള ശ്രമത്തിലാണ് പോലീസുള്ളത്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ 150ഓളം ലഹരി വില്‍പനക്കാരെ ചുറ്റിപ്പറ്റി അന്വേഷണം നടന്നിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമാണ് ലഹരിമരുന്ന് ശൃംഖല സിന്തറ്റിക് ലഹരികള്‍ ചെന്നൈയിലേക്ക് എത്തിക്കുന്നതെന്നാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം ലഹരിക്കേസില്‍ അടുത്ത ദിവസങ്ങളില്‍ വലിയ രീതിയില്‍ മയക്കുമരുന്നും പല പ്രമുഖരും അറസ്റ്റിലാവുമെന്നും പോലീസ് പ്രതികരിക്കുന്നത്. ചെന്നൈയില്‍ മെത്ത് ലാബ് നടത്തിയിരുന്ന യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നായി 245 ഗ്രാം മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. പ്രാദേശികമായി സംഘടിപ്പിച്ച വസ്തുക്കള്‍ ഉപയോഗിച്ച് സ്വന്തം സ്ഥലത്തായിരുന്നു ഈ യുവാക്കള്‍ മെത്ത് ലാബ് സൃഷ്ടിച്ചത്.
തമിഴ്‌നാട് സിഐടി വിഭാഗം ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മാസം വരെ കണ്ടെത്തിയത് 65 കിലോ മെത്താഫെറ്റമിന്‍, 145 കിലോ എഫ്ഡ്രിന്‍, 9 കിലോ മെത്താക്വലോണ്‍, 2.1കിലോ എല്‍എസ്ഡി, 1.23 ലക്ഷത്തിലേറെ ലഹരിമരുന്ന് ഗുളികകളുമാണ്.