കേരളത്തില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലാണ് അപകടമുണ്ടായത്. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് അപകടത്തില്‍ മരിച്ചത്. അതേസമയം അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം.
മലപ്പുറം ഡിപ്പോയില്‍ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ്സ് ആണ് പുലര്‍ച്ചെ 4 മണിയോടെ നഞ്ചന്‍കോടിന് സമീപം മധൂരില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം സംഭവിച്ചത്. മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചന്‍കോട്. തിരൂര്‍ വൈലത്തൂര്‍ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..