ചേലക്കരയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വി ഡി സതീശന്‍; ദുഷ് പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് കെ രാധാകൃഷ്ണന്‍

തൃശൂര്‍: ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോല്‍ക്കുമെന്ന്. അതാണ് പേരിനു വന്ന് പ്രചാരണം നടത്തിയത്. കാപട്യങ്ങളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശന്‍ പറയുന്നു.
അതേസമയം, ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കള്ള പ്രചാരണങ്ങള്‍ വിലപ്പോവില്ല. ദുഷ്പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും മത്സരം കടുത്തതാണ് എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണെന്നും അത് ആശയകുഴപ്പം സൃഷ്ടിക്കാനാണെന്നും വിഡി സതീശന് മറുപടിയായി പ്രദീപ് പറഞ്ഞു.
5000 വോട്ട് ലീഡ് എന്നത് അവരുടെ വിശ്വാസമാണ്. ഞങ്ങള്‍ക്ക് നാടിന്റെ പള്‍സ് അറിയാം, അതില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉണ്ട്. സരിന്റെ വരവ് ഗുണമായി മാറും. അതിനിടെ, 5000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും പ്രതികരിച്ചു. മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..