November 21, 2024
#Sports #Top News

സംഗക്കാരുടെ റെക്കോഡ് തകര്‍ത്ത് മെന്‍ഡിസിന്റെ വെടിക്കെട്ട്

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയത് റണ്‍ചേസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി കുശാല്‍ മെന്‍ഡിസ് 77 പന്തില്‍ 122 റണ്‍സും സദീര സമരവിക്രമ 108 റണ്‍സും നേടിയപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍344 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 121 പന്തില്‍ പുറത്താകാതെ131 റണ്‍സും നേടി തിരിച്ചടിച്ചപ്പോള്‍ അപ്രാപ്യമെന്ന് കരുതിയ വിജയം പിടിച്ചെടുക്കുകയായിരിന്നു.

പാകിസ്ഥാന്റെ വിജയത്തോടെ 2011ല്‍ അയര്‍ലന്‍ഡ് സ്വന്തമാക്കിയ റണ്‍ചേസ് റെക്കോഡാണ് പഴങ്കഥയായത്. ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് അടിച്ചായിരുന്നു അന്നവര്‍ വിജയത്തിലെത്തിയത്. 1992 ല്‍ സിംബാബ്വെക്കെതിരെ 313 റണ്‍സടിച്ച് ശ്രീലങ്ക നേടിയ വിജയമായിരുന്നു അതുവരെയുള്ള റെക്കോഡ് 2019ലെ ലോകകപ്പില്‍ വെസ്റ്റിന്റീസിനെതിരെ ബംഗ്ലാദേശ് 322 റണ്‍സടിച്ച് വിജയിച്ചതാണ് റണ്‍ചേസിങ്ങില്‍ മൂന്നാമത്.

Join with metro post:വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

ലോകകപ്പിലെ ഒരു ശ്രീലങ്കക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു കുശാല്‍ മെന്‍ഡിസ് പാകിസ്ഥാനെതിരെ നേടിയത്. 65 പന്തിലായിരുന്നു താരം ശതകം പൂര്‍ത്തിയാക്കിയത്. മെന്‍ഡിസിന്റെ മൂന്നാമത്തെ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്‌കോറുമായി ഇത്. രണ്ടുതവണയാണ് പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ താരത്തെ വിട്ടുകളഞ്ഞത്. 2015 ല്‍ ഇംഗ്ലണ്ടിനെതിരെ 70 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് മെന്‍ഡിസിന്റെ വെടിക്കെട്ടില്‍ തകര്‍ന്നുവീണത്.

Also Read;ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍

Leave a comment

Your email address will not be published. Required fields are marked *