#kerala #Movie

നടന്‍ മേഘനാഥന്‍ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമയിലൂടെ പ്രശസ്തനായ നടന്‍ മേഘനാഥന്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 60 വയസായിരുന്നു മേഘനാഥന്. നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാഥന്‍.

1983 ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്‌നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളില്‍ മേഘനാഥന്‍ അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടന്‍ സണ്ണിയിലൂടെയാണ് മേഘനാഥന്‍ കൂടുതല്‍ ശ്രദ്ധേയനായത്. സിനിമയില്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. അതില്‍ തന്റെതായ മുദ്ര പതിപ്പിക്കാനും സാധാച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ വിരവധി സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതോടൊപ്പം മലയാളത്തിനു പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഷൊര്‍ണൂരിലെ സ്വന്തം വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാരം നടക്കുക.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *