അണ്ണാ ഡിഎംകെയുമായി സഖ്യചര്‍ച്ച നടത്തിയെന്ന വാര്‍ത്ത് അടിസ്ഥാന രഹിതമെന്ന് ടിവികെ

ചെന്നൈ: വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ് നിര്‍ദേശിച്ചതായി ടിവികെ വാര്‍ത്താക്കുറിപ്പിറക്കി. അണ്ണാ ഡിഎംകെയുമായി സഖ്യചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്നാണ് ടിവികെ അറിയിച്ചത്.
80 നിയമസഭാ സീറ്റും, ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാര്‍ത്തകളോടാണ് ടിവികെയുടെ പ്രതികരണം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് ടിവികെയുടെലക്ഷ്യം. പാര്‍ട്ടി സമ്മേളനത്തില്‍ AIADmk യെ എതിര്‍ക്കാതിരുന്നത് മുതലുള്ള അഭ്യൂഹങ്ങളില്‍ വിജയ് വ്യക്തത വരുത്തിയിട്ടുണ്ട.്ടിവികെയുടെ നയങ്ങള്‍ എന്തെന്നും ,എതിരാളികള്‍ ആരെന്നും പാര്‍ട്ടി സമ്മേളനത്തില്‍ വിജയ് വ്യക്തമാക്കിയിട്ടുണ്ട് . ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..