#kerala #Top Four

സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയെ ന്യായീകരിച്ച് ഇ പി ജയരാജന്‍ ; വിമര്‍ശനം രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന നിലയില്‍

കാസര്‍ഗോഡ് : സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍ രംഗത്ത്. മുഖ്യമന്ത്രി സാദിഖലി തങ്ങളെ വിമര്‍ശിച്ചത് രാഷ്ട്രീയ പാര്‍ട്ടി നേതാവ് എന്ന നിലയിലാണെന്നാണ് ഇ പിയുടെ വിശദീകരണം.
എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സംഖ്യമുണ്ടാക്കുന്നത് അവരെ എതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും ഇപി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡന്റുമാര്‍ മുന്‍കാലത്ത് എതിര്‍ത്തിട്ടുണ്ട്.ആ നിലപാടില്‍ നിന്ന് എന്താണ് ഇപ്പോള്‍ മുസ്ലീംലീഗിന് സംഭവിച്ചത്.ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്നത് ആര്‍എസ്എസിന് കരുത്തേകും പോലെയാണെന്നും ഇപി പറഞ്ഞു.

Also Read ; സംഘര്‍ഷം കെട്ടടങ്ങാതെ മണിപ്പൂര്‍ ; 50 കമ്പനി കേന്ദ്ര സേനയെ വിന്യസിപ്പിക്കും, കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു, ഇന്നും യോഗം

അതേസമയം സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന നിലപാട് ഒരിക്കലും ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നാണ് വിഷയത്തില്‍ മന്ത്രി വ്യക്തമാക്കിയത്. കെപിസിസി പ്രസിഡന്റിനെ വിമര്‍ശിക്കുമ്പോള്‍ ഇല്ലാത്ത ബേജാറാണ് തങ്ങളെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഉണ്ടാകുന്നതെന്നും ഇത് രാഷ്ട്രീയത്തില്‍ മത വര്‍ഗീയത കലര്‍ത്താനുള്ള ശ്രമമാണെന്നും മുഹമ്മദ് റിയാസ് കൊച്ചിയില്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *