September 7, 2024
#Top Four

അരവിന്ദ് കെജ്രിവാള്‍, ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകില്ല. രാവിലെ 11 മണിയോടെയാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്രിവാളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മധ്യപ്രദേശിലേക്ക് പോകും. നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇഡിക്ക് അയച്ച കത്തില്‍ കെജ്രിവാള്‍ ആരോപിച്ചു.

ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നോട്ടീസ് അയച്ചത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നോട്ടീസെന്ന് ആരോപിച്ച കെജ്രിവാള്‍ നോട്ടീസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് ശ്രമം എന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.

Also Read; ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

മുഖ്യമന്ത്രിയുടെ മറുപടി ഇഡി പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ആം ആദ്മി പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയത്.

 

Leave a comment

Your email address will not be published. Required fields are marked *