November 21, 2024
#Top Four

കേരളത്തിലെ രാത്രികാല ട്രെയിനുകള്‍ നാല് മണിക്കൂറോളം വൈകും

കൊച്ചി: തലശേരി – മാഹി ബൈപ്പാസില്‍ അഴിയൂരില്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനാല്‍ രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രെയിനുകള്‍ നാല് മണിക്കൂറോളം വൈകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. 10 ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്ന് മുതല്‍ നവംബര്‍ 9 വ്യാഴാഴ്ചവരെയാണ് നിയന്ത്രണം.

ചെന്നൈ സെന്‍ട്രലില്‍ നിന്നും രാത്രി 11:45ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് 2 മണിക്കൂര്‍ 50 മിനിറ്റ് വൈകി പുലര്‍ച്ചെ 2:35നാണ് പുറപ്പെടുക. നവംബര്‍ 2, 3, 4, 6, 7, 9 തീയതികളിലാണ് നിയന്ത്രണം.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

നവംബര്‍ 1, 3, 8 തീയതികളില്‍ രാത്രി 8:25ന് പുറപ്പെടേണ്ട 16338 നമ്പര്‍ എറണാകുളം ജങ്ഷന്‍ ദ്വൈവാര ഓഖ എക്‌സ്പ്രസ് നവംബര്‍ 2, 4, 9 തീയതികളില്‍ 3 മണിക്കൂര്‍ 50 മിനിറ്റ് വൈകി പുലര്‍ച്ചെ 12:15നാണ് പുറപ്പെടുക. നവംബര്‍ 5, 8 തീയതികളില്‍ എറണാകുളത്തുനിന്ന് രാത്രി 9:30ന് യാത്ര തിരിക്കേണ്ട 12224 എറണാകുളം ജങ്ഷന്‍ – ലോക്മാന്യതിലക് ദുരന്തോ എക്‌സ്പ്രസ് 3.40മണിക്കൂര്‍ വൈകി നവംബര്‍ 6, 9 തീയതികളില്‍ പുലര്‍ച്ചെ 1:10നും പുറപ്പെടും.

ചെന്നൈ സെന്‍ട്രലില്‍നിന്ന് നവംബര്‍ 2, 3, 5, 6, 8 തീയതികളില്‍ ഉച്ചയ്ക്ക് 01:25ന് പുറപ്പെടേണ്ട 22637 മംഗളൂരു സെന്‍ട്രല്‍ – വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എട്ടുവരെ മൂന്ന് മണിക്കൂര്‍ വൈകി 4:25ന് പുറപ്പെടും. കൊച്ചുവേളിയില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3:45ന് പുറപ്പെടേണ്ട 19259 നമ്പര്‍ കൊച്ചുവേളി – ഭാവ്‌നഗര്‍ വീക്ക്‌ലി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ അമ്പത് മിനിറ്റ് വൈകി രാത്രി 7:35നാണ് പുറപ്പെടുക.

Also Read; ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

Leave a comment

Your email address will not be published. Required fields are marked *