അസമില്‍ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം; പിന്നില്‍ ഉള്‍ഫ
ദിസ്പുര്‍: അസമിലെ ജോര്‍ഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഉള്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) ഏറ്റെടുത്തതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. സ്‌ഫോടനം നടന്നതായി ഡിഫന്‍സ് പിആര്‍ഒ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read; രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും എത്തും
ഒരു മാസത്തിനിടെ ടിന്‍സുകിയ ജില്ലയിലെ സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിന് സമീപവും ശിവസാഗര്‍ ജില്ലയിലെ ജോയ്‌സാഗറിലെ 149 സിആര്‍പിഎഫിലും സ്‌ഫോടനം ഉണ്ടായി. രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്തം ഉള്‍ഫ ഏറ്റെടുത്തിട്ടുണ്ട്.