മരണത്തിലും വേര്‍പിരിയാതെ അവര്‍
ആംസ്റ്റര്‍ ഡാം: മരണത്തിലേക്കുള്ള യാത്രയില്‍ രോഗത്താല്‍ ക്ലേശിക്കുന്ന ഭാര്യ യൂജിനിയെയും ഒപ്പംകൂട്ടി നെതെര്‍ലാന്‍ഡ്സ് മുന്‍ പ്രധാനമത്രി ഡ്രിസ് ഫന് അഹത്. ഇരുവരും കൈകോര്‍ത്തു പിടിച്ചാണ് ഈമാസം അഞ്ചിന് ദയാവധം സ്വീകരിച്ചത്. രണ്ടുപേര്‍ക്കും 93 വയസ്സായിരുന്നു. ഫന് അഹ്ത് സ്ഥാപിച്ച പലസ്തീന് അനുകൂലസംഘടനയായ റൈറ്റ്സ് ഫോറമാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്.
Also Read ; വെളുത്തുള്ളി വില കുതിക്കുന്നു; കിലോക്ക് 400 കടന്നു
കത്തോലിക്കനായ ഫന് അഹ്ത് 1977 മുതല്‍ 82 വരെ നെതര്‍ലന്‍ഡ്സിന്റെ പ്രധാനമന്ത്രിയായിരുന്നു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍ പാര്‍ട്ടിനേതാവായിരുന്ന അദ്ദേഹം പിന്നീട് കൂടുതല്‍ ഇടതുപക്ഷ മനസ്സുപുലര്‍ത്തി. ഇസ്രയേല്‍-പലസ്തീന് പ്രശ്നത്തിലെ നിലപാടിന്റെ പേരില്‍ തെറ്റി 2017-ല്‍ അദ്ദേഹം പാര്‍ട്ടിവിട്ടു.
2019 ല്‍ സംഭവിച്ച മസ്തിഷ്ക രക്തസ്രാവത്തില്‍നിന്ന് അദ്ദേഹം പൂര്‍ണമുക്തനായില്ല. ഭാര്യ യൂജീനിയും തീരെ അവശയായിരുന്നുവെന്നും പരസ്പരം പിരിയാന്‍ രണ്ടുപേര്‍ക്കുമാകില്ലായിരുന്നുവെന്നും റൈറ്റ്സ് ഫോറം ഡയറക്ടര്‍ ജെറാര്‍ദ് യോങ്ക്മാന്‍ പറഞ്ഞു.
2002 ല്‍ നിയമപരമായി ദയാവധത്തിന് അനുമതി നല്കിയ രാജ്യമാണ് നെതെര്‍ലാന്‍ഡ്സ്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടും സാധ്യത ഇല്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളില്‍ ദയാമരണമാകാം എന്നാണ് അവിടുത്തെ നിയമം. ഡോക്ടര്‍ മാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കി കൊടുക്കുന്ന സന്നദ്ധ സംഘടനകളും നെതെര്ലാന്ഡ്സിലുണ്ട്.
2020-നുശേഷം നെതര്‍ലന്‍ഡ്സില്‍ ഒരുമിച്ച് ദയാമരണം വരിക്കുന്ന പങ്കാളികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2022-ല്‍ 58 പേരാണ് ഇത്തരത്തില്‍ ദയാമരണം വരിച്ചത്. ഒരുവര്‍ഷം 1000 നെതര്‍ലന്‍ഡ്സുകാര്‍ക്ക് ദയാമരണം നടത്തിക്കൊടുക്കുന്നുണ്ടെന്ന് എക്സ്പെര്‍ടൈസ്സെന്‍ട്രം യൂത്തനാസിയേ എന്നസംഘടനപറയുന്നു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം