November 21, 2024

ഡല്‍ഹി വായുമലിനീകരണം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് 50% ജീവനക്കാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയര്‍ പ്ലസ് വിഭാഗത്തില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. Also Read; പാലക്കാട് ഉറച്ച വിജയപ്രതീക്ഷ; മതേതരത്വം കാത്തുപിടിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെ വായുഗുണ നിലവാര നിരക്ക് 488 ആണ്. കടുത്ത പുകമഞ്ഞും തുടരുകയാണ്. മലിനീകരണം […]

വിഷപ്പുകയില്‍ മുങ്ങി ഡല്‍ഹി; ശ്വാസതടസം അനുഭവപ്പെട്ടേക്കാം, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. എല്ലാവരും തികഞ്ഞ ജാഗ്രതയോടെ ഈ സാഹചര്യത്തെ ഉള്‍ക്കൊള്ളണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനെ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നതാണ് പ്രതിസന്ധിയായത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് പൊടുന്നനെ അതീവ ഗുരുതര വിഭാഗത്തിലേക്ക് മാറിയത്. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ […]

ബിസ്എന്‍എല്ലും 5ജിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു

ഡല്‍ഹി: ബിഎസ്എന്‍എല്ലും 5ജിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു. ഇതിനായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എസ്എ അടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ഒരുക്കാന്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരില്‍ നിന്ന് ബിഎസ്എന്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 4ജി മാതൃകയില്‍ തദ്ദേശീയമായി 5ജി ഒരുക്കുന്നതിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ 1,876 സൈറ്റുകളില്‍ 5ജി ഒരുക്കുന്നതാണ് പദ്ധതി. ഇതിന്റെ ആദ്യ ലക്ഷ്യം രജിസ്റ്റര്‍ ചെയ്ത […]

ഡല്‍ഹിയില്‍ ഇന്നും വായു മലിനീകരണം രൂക്ഷം ; വായു ഗുണനിലവാരം മോശം ക്യാറ്റഗറി 350 കടന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നും വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം  മോശം ക്യാറ്റഗറി 350 ന് മുകളിലാണ് ഉള്ളത്. അതേസമയം ഡല്‍ഹി ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി. Also Read ; തൃശൂര്‍ സ്വര്‍ണ്ണ റെയ്ഡ് ; അഞ്ച് വര്‍ഷത്തിനിടെ 1000 കോടിയുടെ നികുതി വെട്ടിപ്പ്, വിറ്റുവരവ് മറച്ചുവെച്ച് സ്ഥാപനങ്ങള്‍ ഇന്ന് കാലത്തും കനത്ത പുകമഞ്ഞാണ് ഡല്‍ഹി ഒട്ടാകെ അനുഭവപ്പെട്ടത്. ആഴ്ച അവസാനം ആയതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം […]

എ.എ.പിക്കെതിരെ പ്രതിഷേധിച്ച് യമുനയിലെ മലിനജലത്തിലിറങ്ങി ; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

ന്യൂഡല്‍ഹി: യമുനാ നദി ശുദ്ധീകരണത്തില്‍ വീഴ്ച സംഭവിച്ച ഡല്‍ഹി സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യമുനാശുദ്ധീകരണത്തിന് എ എ പി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ് പ്രതിഷേധ സൂചകമായി യമുനയിലറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിനോട് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. Also Read; ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയി; വിവരം നല്‍കുന്നവര്‍ക്ക് 10 […]

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; മലിനീകരണ തോത് മുന്നൂറ് കടന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതല്‍ നടപ്പാക്കി തുടങ്ങി.വായു മലിനീകരണം കുറയ്ക്കാന്‍ നഗരത്തില്‍ കര്‍ശന പരിശോധകളും നടപടികളും ഉണ്ടാകും. പൊടി കുറയ്ക്കാന്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തിലൂടെയുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും നിര്‍ദേശമുണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാന്‍ നഗരത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.എന്‍സിആര്‍ മേഖലയിലാകെ […]

കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന

ന്യൂഡല്‍ഹി: നാടകീയ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ കെജ്രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. Also Read ; നിപ ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, 13 പേരുടെ പരിശോധനാ ഫലം വന്നു നിലവില്‍ കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലുള്ള മന്ത്രിയാണ് അതിഷി. […]

ഡല്‍ഹി ഇനി ആര് ഭരിക്കും? അതിഷിക്ക് സാധ്യത, അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാജിവെയ്ക്കും

ഡല്‍ഹി : അരവിന്ദ് കെജ്രിവാള്‍ ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎല്‍മാരുടെ യോഗത്തില്‍ തീരുമാനിക്കും. അതേസമയം തിങ്കളാഴ്ച ചേര്‍ന്ന പതിനൊന്ന് അംഗ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്രിവാള്‍ നേരിട്ട് തേടിയിരുന്നു. യോഗത്തിലെ തീരുമാനം ഇന്ന് എംഎല്‍എമാരെ കെജ്രിവാള്‍ അറിയിക്കും. തുടര്‍ന്നായിരിക്കും എംഎല്‍എമാരുടെ അഭിപ്രായം തേടുക. ഇതിനു ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത്. Also Read ; നിപ ; മലപ്പുറത്തിന് പുറമെ […]

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഡല്‍ഹി വിമാനത്താവളത്തില്‍  വന്‍സ്വീകരണം

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കി തിരിച്ചെത്തിയ മനു ഭാക്കറിന് ജന്മനാടിന്റെ ആവേശഭരിതമായ വരവേല്‍പ്പ്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരത്തെ വന്‍ ആവേശത്തോടെയാണ് വരവേറ്റത്. Also Read ; സ്‌കൂള്‍ കലോത്സവം; ജില്ലാതലത്തോടെ മത്സരങ്ങള്‍ അവസാനിപ്പിക്കണം, സംസ്ഥാനത്തതലം സാംസ്‌കാരിക വിനിമയം മാത്രം : ഖാദര്‍ കമ്മിറ്റി ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തന്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്‌പോര്‍ട്‌സിനുവേണ്ടിയും തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകള്‍ […]

ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവ് തനിക്കില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് യുവതി ആത്മഹത്യ ചെയ്തത്. ഓള്‍ഡ് രാജീന്ദര്‍ നഗറില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അജ്ഞലി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. Also Read ; സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും ‘അമ്മയും അച്ഛനും എന്നോട് […]