പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ഒഴിവ്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇപ്പോള്‍ അഗ്‌നീവീര്‍ വായു തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അഗ്‌നീവീര്‍ വായു തസ്തികയില്‍ മൊത്തം 2500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://agnipathvayu.cdac.in/ ഇല്‍ 2024 ജൂലൈ 8 മുതല്‍ 2024 ജൂലൈ 28 […]

യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് ഒന്നരക്കോടിയും പൗരത്വവും; വാഗ്ദാനവുമായി റഷ്യ

ന്യൂഡല്‍ഹി: റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് റഷ്യ പണവും പൗരത്വവും വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ട്. 1.3 കോടി രൂപയും പൗരത്വവും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമാണ് റഷ്യന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്നാണ് വിവരം. Also Read ; എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഇന്ത്യക്കാരെ ഉടന്‍ വിട്ടയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിന് പിന്നാലെയാണ് ഈ വാഗ്ദാനം. കൊല്ലപ്പെട്ട […]

ഹഥ്‌റാസ് ദുരന്തം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഹഥ്‌റാസ് : 121 പേര്‍ മരിച്ച ഹഥ്‌റാസ്  ദുരന്തത്തില്‍ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, തഹ്സില്‍ദാര്‍, ഒരു സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരെ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയിന്മേലാണ് നടപടി. Also Read ; ‘റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്, സിനിമയും ബന്ധം ശക്തിപ്പെടുത്തി’; റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്രമോദി അതേസമയം പ്രത്യേക അന്വേഷണ സംഘം ഹഥ്‌റാസ് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ പരിപാടിക്ക് നേതൃത്വം നല്‍കിയ ആള്‍ദൈവം […]

‘റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്, സിനിമയും ബന്ധം ശക്തിപ്പെടുത്തി’; റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്രമോദി

മോസ്‌കോ: ആഗോള ക്ഷേമത്തിന് ഊര്‍ജം നല്‍കാന്‍ ഇന്ത്യയും റഷ്യയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്രമോദി. സുഖദുഃഖങ്ങളിലെല്ലാം ഇന്ത്യയോടൊപ്പം നിന്ന സുഹൃത്താണ് റഷ്യ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഇവിടെ ഒത്തുചേര്‍ന്നവരെല്ലാം പുതിയ ഉയരങ്ങള്‍ നല്‍കുന്നുവെന്നും റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. Also Read ;പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ശക്തമായ അടിത്തറയിലാണ് ഈ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. […]

ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്; പുതിയ സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടന്‍ ?

മുംബൈ : ഫ്രഞ്ച് റീട്ടെയ്ലറായ ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍. ഡെക്കാത്ലോണ്‍ മാതൃകയില്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശൃംഖലയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് 8,000 – 10,000 ചതുരശ്ര അടിയില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണു നീക്കമെന്നും ഈ ശൃംഖലയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read ; ചെറുതുരുത്തിയില്‍ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയതിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍ 2009ലാണ് ഡെക്കാത്ലോണ്‍ ഇന്ത്യയിലെത്തിയത്. കോവിഡിനുശേഷം വന്‍കുതിപ്പാണ് […]

വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബിനെതിരെ പൊലീസ് കേസ്

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബിനെതിരെ പൊലീസ് കേസ്. ബെംഗളൂരു എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. രാത്രി കാലത്ത് അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ചുവെന്നതാണ് കുറ്റം. രാത്രി ഒരു മണി വരെയായിരുന്നു പ്രവര്‍ത്തനത്തിന് അനുമതി. എന്നാല്‍ ഒന്നരയായിട്ടും സ്ഥാപനങ്ങള്‍ തുറന്നിരുന്നുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ബെംഗളൂരു പൊലീസ് സെന്‍ട്രല്‍ ഡിസിപി വ്യക്തമാക്കി. Also Read ; ജലവിഭവ വകുപ്പിനെതിരെ സമരവുമായി സിഐടിയു പ്രദേശത്ത് രാത്രി […]

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് യാത്ര തിരിച്ചു

ഡല്‍ഹി: റഷ്യയിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. റഷ്യയും യുക്രെയിനും ഉള്‍പ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോസ്‌കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാഹചര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തന്റെ സന്ദര്‍ശനം സഹായിക്കുമെന്നും മോദി അറിയിച്ചു. Also Read ; ‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം […]

‘ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കേണ്ടതില്ല’; സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസ് പ്രതികള്‍ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെക്കണമെന്ന് ജാമ്യവ്യവസ്ഥയില്‍ നിര്‍ദ്ദേശിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഇവ സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദ്ദേശം. Also Read ;കേരളത്തില്‍ യുക്കോ ബാങ്കില്‍ നല്ല ശമ്പളത്തില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവ് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ്ല, ഉജ്ജല്‍ ബുയന്‍ അടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗൂഗിള്‍ ലൊക്കേഷന്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പറഞ്ഞ കോടതി, ഗൂഗിള്‍ ലൊക്കേഷന്‍ നല്‍കണമെന്ന് ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും പ്രതികള്‍ പോകുന്നിടമെല്ലാം അന്വേഷണ ഏജന്‍സിയെ […]

യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

ദുബായ്: യു.എ.ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി (83) ദുബായില്‍ അന്തരിച്ചു. ഐ.ടി.എല്‍. കോസ്മോസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. ഇന്‍ഡസ് ബാങ്ക് ഡയറക്ടര്‍, ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍സ് ഇക്കണോമിക് ഫോറം സ്ഥാപക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. Also Read ; മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 1959-ലാണ് റാം ബുക്സാനി ദുബായില്‍ എത്തുന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് പ്രവാസികള്‍ക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും […]

മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈ: കനത്ത മഴയില്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട്. തിങ്കളാഴ്ച പുലര്‍ച്ചെമുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അതിശക്തമായ മഴയും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Also Read ; ക്രിമിനല്‍ കേസ് പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെക്കേണ്ട – സുപ്രീംകോടതി മുംബൈ, താനെ, പാല്‍ഘര്‍, കൊങ്കണ്‍ ബെല്‍റ്റ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, […]