November 21, 2024

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. അതില്‍ മരിച്ച അഞ്ച് പേരും അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, ബാരാമുള്ളയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. Also Read […]

ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞടുപ്പ് ഫലം: വമ്പന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്

ഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ടിടങ്ങളിലും കോണ്‍ഗ്രസിന് മുന്നേറ്റം. ജമ്മുകശ്മീരിലും ഹരിയാനയിലും കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് സഖ്യം മുന്നേറുകയാണ്. കശ്മീരില്‍ കോണ്‍ഗ്രസ്-എന്‍സി 40, ബിജെപി-30,പിഡിപി-2, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് 74, ബിജെപി 11, മറ്റുള്ളവ-5 എന്നിങ്ങനെയാണ് ലീഡ്. കര്‍ഷക രോഷം വലിയ രീതിയില്‍ ബാധിച്ച ഹരിയാനയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് ഹരിയാനയില്‍ വന്‍ മുന്നേറ്റമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിലും വലിയ […]

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന. ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ എന്ന പേരില്‍ ഇന്നലെ മുതല്‍ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരരെ വധിച്ച കാര്യം ശനിയാഴ്ച രാവിലെയോടെ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. Also Read; കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഉള്‍പ്പെട്ട ആറ് പേരും കുറ്റ വിമുക്തര്‍ കുപ് വാരയിലെ ഗുഗല്‍ധറില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും […]

ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട പോളിംഗ് ആരംഭിച്ചു

ഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. ജമ്മു കശ്മീരിലെ 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീര്‍ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് പോളിംഗ് ബൂത്തിലെത്തുക. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. Also Read ; പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും നിയമസഭാ […]

കശ്മീരില്‍ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ബിജെപിക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല

ശ്രീനഗര്‍: ദേശീയ പാര്‍ട്ടിയായ ബിജെപിയെ വെല്ലുവിളിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബിജെപിക്ക് കെട്ടിവെച്ച പണം പോലും ലഭിക്കല്ലെന്നാണ് വെല്ലുവിളി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്ീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ ചെയ്ത വികസനത്തിലും അവകാശ വാദത്തിലും വിശ്വാസമുണ്ടെങ്കില്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികളെ കശ്മീരിലെ മൂന്ന് സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ തയ്യാറാകണമെന്നും ഒമര്‍ അബ്ദുള്ള വെല്ലുവിളിച്ചു.ബാരാമുള്ളയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി അബ്ദുള്ളയും ശ്രീനഗറില്‍ ഷിയാ നേതാവ് ആഗ സയ്യിദ് റുഹുല്ല മെഹ്ദിയും ജമ്മു കശ്മീര്‍ നാഷണല്‍ പാര്‍ട്ടിയുടെ […]

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രിംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും ഭരണഘടനയുടെ 370ാം അനുച്ഛേദം താല്‍കാലികമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി.   കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് ആവര്‍ത്തിച്ച കോടതി പ്രദേശം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ പരമാധികാരം […]