വളപട്ടണം കവർച്ച: കവർച്ച നടന്നതിന്റെ തലേ ദിവസവും ഇതേ വീട്ടില്‍ കയറിയിരുന്നു; നിര്‍ണായക തെളിവുകള്‍ കിട്ടി

കണ്ണൂര്‍: കണ്ണൂര്‍ വളപ്പട്ടണത്ത് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കൊള്ളയടിച്ചതിന് തലേ ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയിരുന്നതായി പോലീസ് പറഞ്ഞു.മോഷണം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read ; നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ മോഷണം നടന്ന ദിവസം വീടിന്റെ ഗേറ്റിന് പുറത്ത് നിന്നും മോഷ്ടാക്കള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വീട്ടില്‍ ആളില്ലാത്തത് കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും […]

1 കോടിയും 300 പവനും കൊള്ളയടിച്ച സംഭവം ; പോലീസ് നായ മണം പിടിച്ച് റെയില്‍വേ ട്രാക്കില്‍, അന്വേഷണം പുരോഗമിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് നിന്നും 300 പവനും 1 കോടി രൂപയും കവര്‍ന്ന സംഭവത്തില്‍ ഡോഗ്‌സ് സ്‌ക്വോഡ് എത്തി പരിശോധന തുടരുന്നു. വീട്ടിലെത്തിയ പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളയത്തിലേക്ക് പോയി. നായ ഏറെ ദൂരം മുന്നോട്ട് പോയെങ്കിലും മറ്റു തുമ്പൊന്നും ലഭിച്ചില്ല. മോഷ്ടാക്കള്‍ മോഷണം നടത്തുന്നതിനു മുന്‍പോ ശേഷമോ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് പോലീസ് നിഗമനം. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പ്രതിയെകുറിച്ച് സൂചനയൊന്നും പോലീസിന് […]

ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം മാത്രം

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സിപിഎം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തല്‍. Also Read; താന്‍ പോയത് ഷാഫി പറമ്പിലിന്റെ കാറിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ദിവ്യയെ തരംതാഴ്ത്താന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന […]

കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പാണ് എഡിഎമ്മായി ചുമതലയേറ്റത്. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്.മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടയിരുന്നു. Also Read; വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസം വൈകുന്നു, കളക്‌ട്രേറ്റിന് മുന്നില്‍ ദുരിതബാധിതരുടെ പ്രതിഷേധം കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു എഡിമ്മായി ചുമതലയേറ്റതിന് പിന്നാലെ പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് […]

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു. കണ്ണൂരിലെ വനമേഖലയിലെ തിരച്ചിലിനിടെയാണ് പാമ്പു കടിയേറ്റത്.തൃശൂര്‍ സ്വദേശി ഷാന്‍ജിതിനാണ് കടിയേറ്റത്. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ വെച്ചാണ് സംഭവം. സാധാരണയായി നടത്തുന്ന പരിശോധനക്കായാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലെത്തിയത്. Also Read ; തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കടത്തിയത് 7 കിലോ കഞ്ചാവ് ഉള്‍വനത്തിലൂടെ നടക്കുന്നതിനിടെയാണ് മരച്ചില്ലയില്‍ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്റെ കടിയേറ്റത്. ഷാന്‍ജിതിന്റെ കൈയ്ക്കാണ് പാമ്പ് കടിച്ചത്. ഉടന്‍ […]

എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ല ; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കളക്ടറുടെ കണ്ടെത്തല്‍.സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് എഡിഎമ്മിന് അനുകൂലമായി റിപ്പോര്‍ട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ കളക്ടര്‍ സര്‍ക്കാരിന് കൈമാറും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ പ്രാഥമിക […]

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍, ഒരു പരാതിയും ലഭിച്ചിട്ടില്ല : മന്ത്രി കെ രാജന്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ഗുരുതരമായ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് രാവിലെ നവീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ […]

കണ്ണൂര്‍ എഡിഎമ്മിന്റെ മരണം ; പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം : കെ സുധാകരന്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആത്മഹത്യ ചെയ്ത എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണ്. ഇടതുപക്ഷ അനുഭാവികളായവര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പിപി ദിവ്യയെ പോലുള്ള സിപിഎം നേതാക്കള്‍ ഉണ്ടാക്കുന്നത്. ഇത് ഭരണരംഗത്ത് ഗുണകരമല്ലെന്നും സുധാകരന്‍ പറഞ്ഞു. Also Read ; മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; രണ്ടാം ഭാര്യ അറസ്റ്റില്‍ സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ […]

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നവീന്‍ ഇന്ന് സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ഇന്ന് ട്രാന്‍ഫറായി പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ നവീന്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ കണ്ണൂരില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നവീന്റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം മരിച്ച എഡിഎം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎമ്മിന്റെ […]

ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

കണ്ണൂര്‍ : നമ്മള്‍ പലപ്പോഴും യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പാണ്. എന്നാല്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴിയിലൂടെ പോയാല്‍ പണികിട്ടുമെന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അത്തരത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി പോയ ലോറി വഴി തെറ്റി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍. Also Read ; നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ അനിശ്ചിതത്വം ; അതേസമയം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് 2.45 കോടി അനുവദിച്ച് സര്‍ക്കാര്‍ കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് പോകേണ്ട […]