എസ് എസ് എല്‍ സി: 71831 പേര്‍ക്ക് ഫുള്‍ എ പ്ലസ്, വിജയശതമാനം 99.69
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 99.70 ആയിരുന്നു. ഇത്തവണ 0.01 ശതമാനത്തിന്റെ കുറവുണ്ട്. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണ്. മലപ്പുറത്താണ് കുടുതല്‍ എ എപ്ലസ്. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ് (99.08%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (100%). സര്‍ട്ടിഫിക്കറ്റുകള്‍ […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































