യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറത്ത് ; പി വി അന്‍വര്‍ ജാഥയുടെ ഭാഗമാകും

മലപ്പുറം: യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. സമരയാത്രയില്‍ പി വി അന്‍വറും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പ്രചരണ ജാഥ നിലമ്പൂരിലെത്തുമ്പോഴാണ് അന്‍വര്‍ യാത്രയുടെ ഭാഗമാവുക. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്. Also Read ; യുഎസ്സില്‍ 65 യാത്രികരുമായി സഞ്ചരിച്ച വിമാനം ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണെന്ന് സംശയം കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് […]

മുസ്ലീംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍ ; യുഡിഎഫിന്റെ മലയോര യാത്രയിലേക്ക് ക്ഷണം ലഭിച്ചു

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുന്‍ എംഎല്‍എ പിവി അന്‍വര്‍. യുഡിഎഫിന്റെ മലയോര യാത്രയില്‍ അന്‍വര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ലീഗിന്റെ മലപ്പുറം പോത്തുകല്ലില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് അന്‍വര്‍ എത്തിയത്. ലീഗിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീടുകളുടെ താക്കോല്‍ ദാനത്തിലാണ് പി വി അന്‍വര്‍ പങ്കെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നീ ലീഗ് നേതാക്കള്‍ക്കൊപ്പമാണ് പി വി അന്‍വര്‍ പരിപാടിയില്‍ പങ്കെടുത്തത്. […]

യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട് ; നേതൃത്വത്തിന് കത്തയച്ച് പി വി അന്‍വര്‍

നിലമ്പൂര്‍: യുഡിഎഫ് നേതൃത്വത്തിന് കത്തയച്ച് പി വി അന്‍വര്‍.യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ചാണ് കത്തയച്ചിരിക്കുന്നത്.കൂടാതെ യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തില്‍ അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. Also Read ; സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍ അതേസമയം എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം, താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് […]

എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍; സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെച്ച് പി വി അന്‍വര്‍. ഇന്ന് രാവിലെ 9 മണിയോടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ നേരില്‍ കണ്ട് രാജി കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്.   കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അന്‍വറിന്റെ എംഎല്‍എ സ്ഥാനം നഷ്ടപെടും. അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് […]

യുഡിഎഫ് അധികാരത്തില്‍ വരണം,പിണറായി വിജയന്‍ സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും : പി വി അന്‍വര്‍

മലപ്പുറം : യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അന്‍വര്‍. എല്ലാ യുഡിഎഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് […]

‘കള്ളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ല’; എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍

കണ്ണൂര്‍: എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍. മാടായി കോളജിലെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം.കെ രാഘവന്‍ എം.പിയും കണ്ണൂര്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് അയവില്ലാതെ തുടരുകയാണ് ഇതിനിടയിലാണ് രാഘവനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് എം.കെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നും ആരോപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കളളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ലെന്നും പോസ്റ്ററിലുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിമന്ദിരം മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. […]

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി ; സീറ്റുകള്‍ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചന്‍പാറ അടക്കം മൂന്ന് പഞ്ചായത്തുകളും തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലും ഭരണമാറ്റമുണ്ടായി. ഈ മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിന് അട്ടിമറി വിജയം ലഭിച്ചു. അതേസമയം രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാല്‍ മാടായി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഇതുവരെ ഫലം വന്ന 29 വാര്‍ഡില്‍ 15 ഇടത്ത് യുഡിഎഫും, 11 ഇടത്ത് എല്‍ഡിഎഫും, മൂന്ന് വാര്‍ഡില്‍ ബിജെപിയും വിജയം […]

പാലക്കാട്ടെ കാറ്റ് രാഹുലിന് അനുകൂലം ; ട്രോളി ബാഗുമായി നിരത്തിലിറങ്ങി പ്രവര്‍ത്തകര്‍, ആഘോഷം തുടങ്ങി

പാലക്കാട്: പാലക്കാട്ടെ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആഘോഷം തുടങ്ങി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ റോഡിലറിങ്ങി. കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ വിജയം ഉറപ്പിച്ച് സമൂഹമാധ്യങ്ങളിലടക്കം പ്രതികരിക്കാന്‍ തുടങ്ങി. വി ടി ബല്‍റാം രാഹുലിന് ആശംസ നേര്‍ന്ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഷാഫി പറമ്പില്‍ എം പിയും ഫേസ്ബുക്കില്‍ പോസ്്റ്റ് ഇട്ടിട്ടുണ്ട്. രാഹുലിം […]

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ വിജയം, ചേലക്കരയില്‍ വിജയിച്ച് യു ആര്‍ പ്രദീപ്, വയനാട്ടില്‍ പ്രിയങ്ക മുന്നില്‍ | WAYANAD PALAKKAD CHELAKKARA ELECTION RESULTS LIVE

വയനാട്ടില്‍ പ്രിയങ്കാ തരംഗമെന്ന് വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡാണ് വയനാട്ടിലുള്ളത്. പാലക്കാട്  20288 വോട്ടിന്റെ ലീഡുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12,122 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കോണ്‍ഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടിയിരുന്നു.  എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന കാഴ്ചയാണ്  കാണാനായത്. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് […]

‘ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗം’ ; വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദുരന്ത മേഖലയിലെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ പ്രതിഷേധിക്കാനുള്ള ഏക സമര മാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു. Also Read ; തുടര്‍ച്ചയായ മൂന്നാം മാസവും ബിഎസ്എന്‍എല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് തുടരുന്നു അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. വലിയ ദുരന്തം സംഭവിച്ച […]