കൊട്ടിക്കലാശത്തിനൊരുങ്ങി മുന്നണികള്‍ ; വയനാട്ടില്‍ പ്രിയങ്കയ്‌ക്കൊപ്പം രാഹുലും, ചേലക്കരയിലും അവസാനമണിക്കൂറില്‍ വാശിയേറിയ പ്രചാരണം
വയനാട്/തൃശൂര്‍: വയനാട് ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണമാണ് മുന്നണികള്‍ നടത്തുന്നത്. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോള്‍ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി റോഡ്‌ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുക. Also Read ; വഖഫുമായി ബന്ധപ്പെട്ട ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകനെ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്‌ഗോപി […]