ഇന്ത്യയില്‍ പ്രതിരോധകുത്തിവെപ്പെടുകാതെ 16 ലക്ഷം കുട്ടികള്‍; കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യസംഘടന
അഞ്ചുവയസ്സില്‍ താഴെയുള്ളവരിലെ പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യ പിന്നാക്കം പോയതായി ലോകാരോഗ്യസംഘടന. യുണിസെഫുമായിച്ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ 16 ലക്ഷം കുട്ടികള്‍ ഒരു കുത്തിവെപ്പും എടുക്കാത്തവരാണെന്ന വിവരമുള്ളത്. കുത്തിവെപ്പെടുക്കാത്ത 21 ലക്ഷം കുട്ടികളുമായി നൈജീരിയ മാത്രമാണ് ഇന്ത്യക്ക് മുന്നില്‍. Also Read ;പ്ലസ് വണ്‍: സ്‌കൂളും വിഷയവും മാറാനുളള അപേക്ഷ നാളെ രണ്ടുമണി വരെ 2022-ല്‍ 11 ലക്ഷം കുട്ടികളാണ് ഇന്ത്യയില്‍ കുത്തിവെപ്പെടുക്കാത്തവരായി ഉണ്ടായിരുന്നത്. ആവശ്യമായ വാക്‌സിനുകളൊന്നും എടുക്കാത്ത 65 ലക്ഷം കുട്ടികള്‍കൂടി ലോകത്താകമാനമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ […]