November 22, 2024

റെയില്‍വേയില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് 1104 ഒഴിവുകള്‍

റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Railway Recruitment Cell (RRC) North Eastern Railway  ഇപ്പോള്‍ Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി  Apprentices പോസ്റ്റുകളിലായി മൊത്തം 1104 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://cmd.kerala.gov.in/ ഇല്‍  2024 ജൂണ്‍ 12 […]

2024-ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടി ദീപികയെന്ന് റിപ്പോര്‍ട്ട്

2024-ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോണ്‍ എന്ന് റിപ്പോര്‍ട്ട്. ഐഎംഡിബിയുടെ സഹായത്തോടെ ഫോര്‍ബ്‌സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആലിയാ ഭട്ട്, കങ്കണ റണൗട്ട്, പ്രിയങ്കാ ചോപ്ര, ഐശ്വര്യാ റായ് എന്നിവരെ പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള നടിമാര്‍ ആരുംതന്നെയില്ല. Also Read ; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും; തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം ഒരു സിനിമയ്ക്ക് 15 […]

കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ സിഗ്‌നല്‍ തെറ്റിച്ച് ഇടിച്ചുകയറിയത് ഗുഡ്‌സ് ട്രെയിന്‍; ലോക്കോ പൈലറ്റടക്കം 15 മരണം, അറുപതോളം പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 15 ആയി ഉയര്‍ന്നു. 60പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ട്രെയിനിന്റെ മൂന്ന് കമ്പാര്‍ട്ട്മെന്റുകള്‍ പാളം തെറ്റിയെന്നാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡോക്ടര്‍മാരും ആംബുലന്‍സും ഉള്‍പ്പെടെ വന്‍ രക്ഷാ സന്നാഹം തന്നെ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്. അപകടത്തില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും […]

രേണുകാസ്വാമിയുടെ കുടുംബത്തിനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി കിട്ടണം ,ഈ കേസില്‍ നീതി വിജയിക്കണം ; കന്നഡ സൂപ്പര്‍താരം ദര്‍ശന്റെ അറസ്റ്റില്‍ കിച്ചാ സുദീപ് പറയുന്നു.

രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര. ദര്‍ശന്‍ രണ്ടാം പ്രതിയും. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് കന്നഡയിലെ മറ്റൊരു സൂപ്പര്‍താരമായ കിച്ചാ സുദീപിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്. Also Read ;പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക് കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ […]

ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മറുപടി ചെങ്കോലിലൂടെ; എം കെ സ്റ്റാലിൻറെ വന്‍ വിജയത്തിന് ആദരസൂചകമായി വെള്ളി ചെങ്കോല്‍ സമ്മാനം

കോയമ്പത്തൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ വന്‍ വിജയത്തിന് ആദരസൂചകമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് വെള്ളികൊണ്ടുള്ള ചെങ്കോല്‍ സമ്മാനം. ഇതിനു പിന്നാലെ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമുള്ള മറുപടികൂടിയാണ് ഈ ചെങ്കോല്‍ സമ്മാനം എന്ന വ്യാഖ്യാനവും ഉയര്‍ന്നു കഴിഞ്ഞു. Also Read ; മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ മൂന്നാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമൊരുങ്ങുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കുംഭകോണത്തിനടുത്ത് തിരുവാവാട്തുറൈ അഥീനംമഠം നല്‍കിയ സ്വര്‍ണംപൂശിയ ചെങ്കോലാണ് സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും ദക്ഷിണേന്ത്യയിലും സാന്നിധ്യം ശക്തമാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രചാരണമായി ബിജെപി ചെങ്കോലിനെ ഉപയോഗിക്കുകയും […]

‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണംചെയ്തു; ഗവര്‍ണര്‍ക്ക് തുടര്‍ഭരണം?, ആരിഫ് മുഹമ്മദ് ഖാന് തുടര്‍ച്ച നല്‍കാന്‍ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. Also Read ;ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും തങ്ങള്‍ക്കതിനുള്ള ബാധ്യതയുണ്ട് ; എന്‍ബിടിസി ഗ്രൂപ്പ് ഡയറക്ടര്‍ കെ ജി എബ്രഹാം സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന […]

മുന്നേറ്റമുണ്ടാക്കാത്ത കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍മാരെ മാറ്റും, എഐസിസി തലത്തില്‍ പുതുമുഖങ്ങള്‍ ; കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ വിവിധ സംസ്ഥാനങ്ങളില്‍ മുന്നില്‍ നിന്ന പുതുമുഖങ്ങളെ നേതൃത്വങ്ങളിലേക്ക് കൊണ്ട് വരാനാണ് ശ്രമം. ഭാവിയില്‍ വരുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടിയെ ശക്തമാക്കുകയാണ് ലക്ഷ്യം. Also Read ; മോദിയുടെ എട്ട് സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുടെ ആ മധുരപ്പൊതിയാല്‍ തകര്‍ത്തു, മറക്കില്ല ആ സ്നേഹം; തമിഴ്‌നാട് മുഖ്യമന്ത്രി എം […]

അധികാര ദുര്‍വിനിയോഗം; എഴുത്തുകാരി അരുന്ധതി റോയിക്കെതിരായ നടപടിയെ വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍

മുംബൈ: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് അധികാര ദുര്‍വിനിയോഗമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. 2010 ലെ യുഎപിഎ കേസിലാണ് അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ദില്ലി. ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന അനുമതി നല്‍കിയത്. Also Read ;വൈറലായി നരേന്ദ്രമോദിയുടെയും ജോര്‍ജിയ മെലോണിയുടെയും സെല്‍ഫി ‘മറ്റൊന്നുമല്ല, തികച്ചും അധികാര ദുര്‍വിനിയോഗം’ എന്നായിരുന്നു നടപടിയെ അപലപിച്ച് ശരദ് പവാര്‍ പ്രതികരിച്ചത്. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡി […]

ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ പഞ്ചും നെക്‌സോണും

ടാറ്റ മോട്ടേഴ്‌സിന്റെ പ്രധാനപ്പെട്ട രണ്ടു മോഡലുകള്‍ക്ക് ഭാരത് എന്‍സിഎപി ( ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്. പഞ്ച്, നെക്‌സോണ്‍ ഇലക്ട്രിക് കാറുകള്‍ക്കാണ് സുരക്ഷാ റേറ്റിങ് ലഭിച്ചത്. ഭാരത് എന്‍കാപ് വഴി 5 സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് വാഹനങ്ങളാണിവയെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ടാറ്റ സഫാരി, ഹാരിയര്‍ (നോണ്‍-ഇലക്ട്രിക്) എന്നിവയ്ക്കാണ് ഇതിനു മുന്‍പ് 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചത്. ഇതുവരെ ഏതൊരു വാഹനവും നേടിയതിനേക്കാള്‍ ഉയര്‍ന്ന […]

രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ (RCFL)നല്ല ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (RCFL) ഇപ്പോള്‍ മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 158 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് […]