November 22, 2024

റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമോജി അര്‍ബുദത്തെ അതിജീവിച്ചത്. Also Read; അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസിയോ? ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ […]

നല്ല ശമ്പളത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനില്‍ ക്ലാര്‍ക്ക് ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ICMR-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഹൈദരാബാദ് ഇപ്പോള്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലൈബ്രറി ക്ലാര്‍ക്ക് & ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് ”സി” പോസ്റ്റുകള്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് […]

ഉറപ്പിച്ചു, ആദ്യ ബിജെപി ലോക്സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന. സുരേഷ് ഗോപി മന്ത്രിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. Also Read ; പത്തനംതിട്ടയില്‍ പരിശോധനക്കെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസില്‍ വിജിലന്‍സ് റെയ്ഡ് കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച […]

എന്‍ഡിഎയില്‍ ചര്‍ച്ച തുടരുന്നു; സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് നിര്‍ണായകം

ഡല്‍ഹി: എന്‍ഡിഎ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ എംപിമാരുടെ യോഗവും ഇന്ന് ചേരും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. Also Read ;തൃശ്ശൂര്‍ നഗരപരിധിയില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം; 17 പവനോളം സ്വര്‍ണം കവര്‍ന്നു, സിസിടിവി ക്യാമറകള്‍ നശിപ്പിച്ചനിലയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ജെഡിയു, ടിഡിപി പാര്‍ട്ടികളുമായി സമവായത്തില്‍ എത്തിയിട്ടില്ല. ബിജെപിക്ക് […]

തുടക്കത്തിലേ കല്ലുകടി; ബിജെപി അഭിമാന പദ്ധതിയായി കാണുന്ന അഗ്‌നിവീര്‍ പദ്ധതി അവലോകനം വേണമെന്ന് ആവശ്യപ്പെട്ട് ജെഡിയു

ന്യൂഡല്‍ഹി: സായുധ സേനയിലെ റിക്രൂട്ട്മെന്റിനായുള്ള ബിജെപി അഭിമാന പദ്ധതിയായി കാണുന്ന അഗ്‌നിവീര്‍ പദ്ധതിയുടെ അവലോകനം ആവശ്യപ്പെടാനൊരുങ്ങി ജെഡിയു. പല സംസ്ഥാനങ്ങള്‍ക്കും അഗ്‌നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നീരസമുണ്ടെന്നും അതുകൊണ്ട് അഗ്‌നിവീറിന്റെ അവലോകനം തേടുമെന്നും ജെഡിയുവിന്റെ മുഖ്യ വാക്താവും നിതീഷ് കുമാറിന്റെ ഏറ്റവും അടുത്ത സഹായിയുമായ കെ.സി. ത്യാഗി പറഞ്ഞു. അതേ സമയം പദ്ധതിയെ എതിര്‍ക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. Also Read ; ബിജെപി എംപിമാരും മുഖ്യമന്ത്രിമാരും നേരെ ഡല്‍ഹിയിലേക്ക്; നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാജ്യവ്യാപകമായി ജാതി സര്‍വേ നടത്തണമെന്നും […]

ബിജെപി എംപിമാരും മുഖ്യമന്ത്രിമാരും നേരെ ഡല്‍ഹിയിലേക്ക്; നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ സഖ്യകക്ഷികളുടെ വിലപേശലകളും പിന്തുണ സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുന്നതിനിടെ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ബിജെപി നേതാക്കളായ അമിത് ഷായും രാജ്നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. Also Read ; തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി […]

നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് രാജി സമര്‍പ്പിച്ചു; മൂന്നാംവട്ടം പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ മോദി രാഷ്ട്രപതി ദ്രൗപതി മുര്‍വിന് രാജിസമര്‍പ്പിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. Also Read ;സ്വര്‍ണവില കുറഞ്ഞു; പവന് 53,500ല്‍ താഴെ മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]

സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നല്ല ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. CSIR-സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CLRI), ചെന്നൈ ഇപ്പോള്‍ സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ്-I, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, സീനിയര്‍ പ്രോജക്ട് അസോസിയേറ്റ്, പ്രിന്‍സിപ്പല്‍ പ്രോജക്ട് അസോസിയേറ്റ് & റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 32 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. […]

രാജ്യം ആര് ഭരിക്കും ? മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഇന്ന് ; പ്രതീക്ഷ കൈവിടാതെ ഇന്‍ഡ്യാ മുന്നണി

ഡല്‍ഹി:  2024 ലെ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന്.ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. ഇന്ന് രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി സഭാ യോഗം ചേരുന്നത്.നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ […]

ലോക്സഭ തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാതെ ബിജെപി; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്. Also Read ; ‘മിഷന്‍ കന്നിവോട്ട് ‘ ; വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫിയെ തുണച്ച വിജയമരുന്ന് ബിജെപി കേരളത്തില്‍ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ […]