രാജ്യം ആര് ഭരിക്കും ? മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഇന്ന് ; പ്രതീക്ഷ കൈവിടാതെ ഇന്‍ഡ്യാ മുന്നണി
ഡല്‍ഹി: 2024 ലെ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന്.ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. ഇന്ന് രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി സഭാ യോഗം ചേരുന്നത്.നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































