November 21, 2024

പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച : ഇ പിയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക്. തുടര്‍ച്ചയായി പാര്‍ട്ടിയേയും മുന്നണിയേയും ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കുന്ന ഇ പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാളുകളില്‍ തന്നെ കണ്‍വീണറുടെ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇ പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. Also Read ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാ​ഴ്ച ഇന്നലെ വോട്ട് ചെയ്തതിനുശേഷം മുഖ്യമന്ത്രി […]

തന്റെ പട്ടിപോലും ബിജെപിയില്‍ ചേരില്ല കെ.സുധാകരന്‍; വളര്‍ത്തുനായക്ക് വിവേകമുണ്ടെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനിടെ ബിജെപിക്കെതിരെയുഴള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍. തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അതിന്റെ പേര് ബ്രൂണോ എന്നാണ്. അത് പോലും ബിജെപിയില്‍ ചേരില്ലെന്നാണ് സുധാകരന്റെ പ്രതികരണം.കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയാണ് സുധാകരന്‍ ബിജെപിക്കെതിരെ തുറന്നടിച്ചത്. എന്നാല്‍ സുധാകരന്റെ പ്രതികരണത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും പ്രതികരിച്ചു. വളര്‍ത്തുനായക്ക് വിവേകമുണ്ടെന്നും ബിജെപി വളര്‍ത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിന് അറിയാമെന്നും […]

വയനാട്ടില്‍ കിറ്റ് വിവാദം : 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷി നില്‍ക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ കിറ്റുകളാണെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് രാത്രി വൈകി മേപ്പാടി റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തി. Also Read; വ്യാജ വോട്ടര്‍മാര്‍: തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പിയുടെ […]

രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം വിമര്‍ശിക്കാനും കുറ്റപ്പെടുത്താനുമുള്ള ഒരവസരവും മുന്നണികള്‍ പാഴാക്കാറില്ല. അത്തരത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിരിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ.രാഹുല്‍ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കമെന്നാണ് പി വി അന്‍വറിന്റെ പരാമര്‍ശം.ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ കടന്നാക്രമിച്ചു. Also Read ; താമസ നിയമ ലംഘനം; പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് […]

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് നാള്‍ കൂടി. വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ മുന്നണികള്‍ എല്ലാം തന്നെ. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. സംസ്ഥാനത്ത് തന്നെ തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് ബുധനാഴ്ച്ച പരിസമാപ്തിയാകുന്നത്. Also Read ;ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി കഴിഞ്ഞ തവണ 19 […]

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട്; പരാതിയുമായി എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് പരാതിയുമായി എല്‍ഡിഎഫ്. 85 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. Also Read ; ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ […]

കാസര്‍കോട് കല്യാശ്ശേരി കള്ളവോട്ടില്‍ അന്വേഷണം; ഉദ്യോഗസ്ഥരെയും ഏജന്റിനെയും ചോദ്യം ചെയ്യും

കാസര്‍കോട്: കല്യാശ്ശേരി കള്ളവോട്ടില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെയും എല്‍ഡിഎഫ് ഏജന്റും പ്രാദേശിക സിപിഐഎം നേതാവുമായ ഗണേശനേയും പൊലീസ് ചോദ്യം ചെയ്‌തേക്കും. ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണോ എല്‍ഡിഎഫ് ഏജന്റ് പ്രായമായ സ്ത്രീയ്ക്ക് വോട്ട് ചെയ്യാനായി ബാഹ്യ ഇടപെടല്‍ നടത്തിയത് എന്ന കാര്യം പൊലീസ് പരിശോധിക്കും. Also Read;നാല് മണിക്കൂര്‍ വൈകി; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച വിഷയത്തില്‍ ദ്രുതഗതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. പ്രതികളായ ആറ് പേരുടേയും മൊഴി […]

‘ഇതാണ് ഞങ്ങള്‍’ വയനാട്ടില്‍ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ടിന്റെ മറുപടി, കയ്യടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ

കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ പച്ചക്കൊടി ഉയര്‍ത്തി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഐഎന്‍എല്ലിന്റെ പച്ചക്കൊടിയാണ് ബൃന്ദാ കാരാട്ട്് ഉയര്‍ത്തിയത്. പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാളുടെ കൈയ്യില്‍ നിന്നും കൊടി വാങ്ങി ഉയര്‍ത്തിക്കാട്ടുകയായിരുന്നു. Also Read ; താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം ‘ഈ പച്ചക്കൊടി നിങ്ങള്‍ കാണുന്നില്ലേ?, ഇത് ഐഎന്‍എല്ലിന്റെ കൊടിയാണ്. ഐഎന്‍എല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ബഹുമാനിക്കപ്പെടുന്ന സഖ്യകക്ഷിയാണ്. ഇതിനൊപ്പം സിപിഐഎമ്മിന്റെയും […]

ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്തെ യുഡിഎഫ്-സിപിഐഎം സംഘര്‍ഷം; 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ: വളഞ്ഞവഴി കടപ്പുറത്തെ യുഡിഎഫ്-സിപിഐഎം സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്കെതിരെ കേസ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കല്‍, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിലീഷ് അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. Also Read ; സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ വിധി ഇന്ന് യുഡിഎഫ് പ്രചാരണ നാടകം സിപിഐഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് സിപിഐഎം പ്രവര്‍ത്തകര്‍ നാടകം അലങ്കോലപ്പെടുത്തിയത്. Join […]

പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍

നീലേശ്വരം : കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയ സ്വതന്ത്രസ്ഥാനാര്‍ഥി നീലേശ്വരം തിരിക്കുന്നിലെ എന്‍.ബാലകൃഷ്ണന് പ്രാദേശിക സി.പി.എം. നേതാക്കളില്‍ നിന്ന്് വധഭീഷണിയെന്ന് പരാതി. 2019 വരെ പാര്‍ട്ടി അംഗത്വമുണ്ടായിരുന്നു എന്‍.ബാലകൃഷ്ണന്. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Also Read ; അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍; അഭിമാനമായി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കാന്‍ പ്രാദേശിക സി.പി.എം. നേതാക്കളില്‍ നിന്നും സമ്മര്‍ദമുണ്ടായി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്റെ […]