November 21, 2024

പാലക്കാട്ടെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും; വൈകീട്ട് ആറിന് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം

പാലക്കാട്: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നാലെ പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിക്കുക. കൊട്ടിക്കലാശത്തിന് മുന്നോടിയായി മൂന്ന് മുന്നണികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. മൂന്ന് മുന്നണികളുടെയും പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. Also Read ; പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രാഹുല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]

സന്ദീപ് വന്നത് ഒരു ഉപാധിയുടെയും പുറത്തല്ല, കിട്ടാത്ത മുന്തിരി പുളിക്കും , സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച സിപിഐഎമ്മിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കുമെന്നും അതുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നുമാണ് സുധാകരന്‍ പറഞ്ഞത്. സന്ദീപ് വന്നത് ഒരു ഉപാധിയുടെയും പുറത്തല്ല. സന്ദീപിന്റെ വരവിനെ കെ മുരളീധരന്‍ വിമര്‍ശിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. Also Read ; നയന്‍താരയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, ധനുഷിനെ പിന്തുണച്ച് ഹാഷ്ടാഗുകള്‍ ; താരങ്ങളുടെ പിന്തുണ നയന്‍സിന്, പ്രതികരിക്കാതെ ധനുഷ് ഇത്രകാലം ബിജെപിക്കൊപ്പം നിന്ന ഒരാള്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ അത് […]

‘മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചു’ ; എം സ്വരാജ്

പാലക്കാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുള്ള സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് മൃതശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദര്‍ശനം നടത്തിയതെന്നും സ്വരാജ് വിമര്‍ശിച്ചു. മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മനുഷ്യനെന്ന പദത്തിന് അര്‍ഹനല്ലാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പറഞ്ഞു. Also Read; ശബരിമല റോപ് വേ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് ; […]

‘കൈ’ പിടിച്ച് സന്ദീപ് വാര്യര്‍, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു; രാഷ്ട്രീയയാത്ര ഇനിമുതല്‍ കോണ്‍ഗ്രസിനൊപ്പം

പാലക്കാട് : ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് ചേരിയില്‍. പാലക്കാട്ടെ കെപിസിസി ഓഫീസില്‍ കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ ഷോള്‍ അണിയിച്ച് സന്ദീപിനെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് പിന്നാലെ ‘സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. Also Read; സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; കെപിസിസി പ്രഖ്യാപനം ഉടന്‍ വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹവും കരുതലും ഞാന്‍ […]

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; കെപിസിസി പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയം ഓരോ ദിവസവും മാറിമറിയുകയാണ്. തെരഞ്ഞെടുപ്പ് ചൂടിന് ഏക്കം കൂട്ടാന്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പാലക്കാട്ടെ ബിജെപിയുമായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. കെപിസിസി വാര്‍ത്താ സമ്മേളനം ഉടന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ദീപാദാസ് മുന്‍ഷിയും വി ഡി സതീശനും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ എത്തിയിട്ടുണ്ട്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന. Also Read ; വയനാടിനോടുള്ള കേന്ദ്ര […]

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നെത്തും ; ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ പങ്കെടുക്കും

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് ചൂട് ഏറ്റവും കൂടുതലുള്ള പാലക്കാട് 20ന് ജനങ്ങള്‍ വിധിയെഴുതുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് രാഷ്ട്രീയ കേരളം ഒന്നാകെ ഉറ്റുനോക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പൊതു സമ്മേളനം. തുടര്‍ന്ന് വൈകീട്ട് 5 ന് മാത്തൂരും, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും മുഖ്യമന്ത്രി പങ്കെടുക്കും. Also Read ; വൃശ്ചിക പുലരിയില്‍ […]

കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി, കേരളം ഇത് മറക്കില്ല : എം ബി രാജേഷ്

പാലക്കാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പിന്നില്‍ നിന്ന് കുത്തിയെന്നും കേരളം ഇത് മറക്കില്ലെന്നും മന്ത്രി പറഞ്ഞു. തിരിച്ചടി കൊടുക്കാനുള്ള അവസരം പാലക്കാട്ടെ വോട്ടര്‍മാര്‍ ഉപയോഗിക്കണമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. Also Read ; എലിവിഷം വച്ച മുറിയില്‍ എസി ഓണാക്കി ഉറങ്ങി ; ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം പ്രളയകാലത്തുണ്ടായ കേരളത്തോടുളള മനോഭാവം കേന്ദ്രം ആവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയവും […]

വോട്ടര്‍പട്ടികയിലെ ക്രമക്കേട് ; കോടതിയെ സമീപിക്കുമെന്ന് സി കൃഷ്ണകുമാര്‍, പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമെന്ന് ആരോപണം

പാലക്കാട്: മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അറിയിച്ചു. ഇതിന് പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു. Also Read ; പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ വോട്ട് വാടക വീടിന്റെ മേല്‍വിലാസത്തിലാണെന്നും ആ വീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകള്‍ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി […]

സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇ പി, നാളെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പിയുടെ ആത്മകഥ വിവാദം ചര്‍ച്ചയാകും

കണ്ണൂര്‍: പാലക്കാട് പി സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കും സിപിഐഎമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇ പി ജയരാജന്‍. സരിന് വേണ്ടി പാലക്കാട്ടേക്ക് പ്രചാരണത്തിന് പോകുംവഴിയാണ് ഇ പിയുടെ പ്രതികരണം. വന്ദേഭാരത്തിലാണ് ജയരാജന്റെ യാത്ര. ഷൊര്‍ണൂരില്‍ ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗമാകും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. ശേഷം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ഇ പിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. […]

ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ടായി മാറും: എം വി ഗോവിന്ദന്‍

പാലക്കാട്: ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് പാലക്കാട് വോട്ടായി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട്ട് നടക്കാന്‍ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ എല്ലാവരുടെയും ഫോക്കസ് പോയിന്റായി മാറിയിരിക്കുന്നത് പാലക്കാടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാടിനെ പിന്‍തളളി പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഏറ്റവും ആവേശകരമായ കാര്യമാണ്. Also Read; നീലേശ്വരം വെടിക്കെട്ട് അപകടം ; […]