November 24, 2024

സിം കാര്‍ഡ് എണ്ണം ‘പരിധി വിട്ടാല്‍’ ഇനിമുതല്‍ 2 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം ; പുതിയ ടെലികോം നിയമവ്യവസ്ഥകള്‍ 26 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: അനുവദനീയമായ എണ്ണത്തിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഈമാസം 26 മുതല്‍ 50,000- 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. പുതിയ ടെലികോം നിയമത്തിലെ ഇതടക്കമുള്ള വ്യവസ്ഥകള്‍ 26നു പ്രാബല്യത്തിലാകുമെന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 6. ആദ്യ ചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ. വീണ്ടും ആവര്‍ത്തിക്കുംതോറും 2 ലക്ഷം രൂപ ഈടാക്കും Also Read ; ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു […]

ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ട്രെയിന്‍, ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തക്കും രാജഷാഹിക്കും ഇടയിലാണ് ട്രെയിന്‍ സര്‍വീസ്. ചിറ്റഗോങ്ങിനും കൊല്‍ക്കത്തക്കും ഇടിയിലാണ് ബസ് സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിലുള്ള യോഗത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. Also Read ;മലപ്പുറം സീറ്റ് പ്രതിസന്ധി: മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക് പുതുതായി പ്രഖ്യാപിച്ച ട്രെയിന്‍ ഉടന്‍ തന്നെ സര്‍വീസ് തുടങ്ങും. ബംഗ്ലാദേശില്‍ നിന്നുള്ള ഗുഡ്‌സ് ട്രെയിനിന്റെ പരീക്ഷണ ഓട്ടവും […]

ആരാധകരെ ഞെട്ടിച്ച് ആപ്പിള്‍; ഐഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടുകള്‍

ആപ്പിള്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഓരോ ദിവസവും ഐഫോണുകള്‍ക്ക് നിരവധി ഡിസ്‌ക്കൗണ്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള ഡിസ്‌ക്കൗണ്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read ; ഇന്ധനം നിറയ്ക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോയില്‍ തീ പടര്‍ന്നു, വലിയ അപകടം ഒഴിവാക്കിയത് പമ്പ് ജീവനക്കാരന്‍ 2022ല്‍ ആപ്പിള്‍ പുറത്തിറക്കിയ പ്രീമിയം മോഡലായ ഐഫോണ്‍ 14 പ്ലസിനാണ് വിലക്കുറഞ്ഞിരിക്കുന്നത്. 89,900 രൂപയ്ക്കാണ് ഈ മോഡല്‍ ലോഞ്ച് ചെയ്തത്. ഇപ്പോള്‍ 57,999 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ് വാങ്ങാന്‍ സാധിക്കും. ഫ്‌ളിപ്പ്കാര്‍ട്ടാണ് ഈ ഓഫര്‍ […]

വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു; ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് പാര്‍ട്ടി

ഹൈദരാബാദ്: വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. താഡേപ്പള്ളിയില്‍ പണിയുന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫീസാണ് തകര്‍ത്തത്. ആന്ധ്രാപ്രദേശ് തലസ്ഥാനമേഖല വികസന അതോറിറ്റിയും (എപിസിആര്‍ഡിഎ) മംഗലഗിരി താഡേപള്ളി മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതുമാണ് നടപടി. അനധികൃതമായി കയ്യേറിയ ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം എന്നാരോപിച്ചാണ് നടപടി. ഇന്ന് രാവിലെയാണ് സംഭവം. Also Read ; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ തലസ്ഥാനത്തും വന്‍ പ്രതിഷേധം ; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് വൈഎസ്ആര്‍സിപി ആരോപിച്ചു. എപിസിആര്‍ഡിഎയുടെ […]

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ജാമ്യം തടഞ്ഞത്. ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. Also Read ; കാക്കനാട് ഡി.എല്‍.എഫ് ഫ്‌ലാറ്റിലെ രോഗബാധ: വില്ലന്‍ കോളിഫോം ബാക്ടീരിയ, ഇതുവരെ ചികിത്സ തേടിയത് 500-ഓളം പേര്‍ ഇന്ന് രാവിലെയാണ് കെജ്രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ […]

പരീക്ഷാ കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും സിസിടിവി നിരീക്ഷണമില്ല; നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതല്‍ വീഴ്ചകള്‍ പുറത്ത്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതല്‍ വീഴ്ചകള്‍ പുറത്ത്. പരീക്ഷാ കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജന്‍സിയുടെ കണ്ടെത്തല്‍. ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്റ്റോര്‍ റൂമില്‍ സുരക്ഷ ഒരുക്കിയിരുന്നില്ല. പരിശോധന നടന്ന 399 കേന്ദ്രങ്ങളില്‍ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളില്‍ സ്‌ട്രോങ്ങ് റൂം സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദര്‍ശനം നടത്തിയ ഏജന്‍സി ജൂണ്‍ 16-നാണ് റിപ്പോര്‍ട്ട് നല്‍കിയത്. Also Read ; കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ […]

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍; പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നാവശ്യം

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയാണ് കടലൂരില്‍ നിന്നും പിടിയിലായത്. ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. Also Read  ;മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ ആം ആദ്മി പാര്‍ട്ടി ദുരന്തം നടുക്കിയ കരുണാപുരം കോളനിയില്‍ വ്യാജ മദ്യ വില്‍പന വ്യാപകമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്യവില്‍പ്പന നടത്തുന്ന സംഘം അവ നശിപ്പിക്കുകയായിരുന്നു. പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കള്ളാക്കുറിച്ചിക്കാര്‍ പറഞ്ഞു. പുതിയ […]

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂന്നാം മാസമാകുന്ന ദിവസമാണ് ജയില്‍ മോചനം. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാള്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങുക. Also Read ; മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ച് മാത്യുകുഴല്‍നാടന്‍ ; തടഞ്ഞ് സ്പീക്കര്‍,കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്തു റൗസ് അവന്യു കോടതിയില്‍ നിന്നുള്ള ജാമ്യ ഉത്തരവ് ലഭിക്കുന്നതോടെയാവും പുറത്തിറങ്ങുക. കെജ്രിവാളിന് ജയില്‍ മുതല്‍ വന്‍ സ്വീകരണമൊരുക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനം. പഞ്ചാബ് […]

ബെംഗളൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അശ്ലീലമായി സംസാരിക്കുന്നത് തടയുകയും ചെയ്ത മാതൃസഹോദരിയെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

ബെംഗളൂരു: മാതൃസഹോദരിയെ കൊലപെടുത്തിയതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പൊലീസ് പിടിയില്‍. അശ്ലീല ചുവയോടെ സംസാരിച്ചത് യുവതി തടഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മാതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം. Also Read ; കാഫിര്‍ പ്രയോഗം; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ് ഞായറാഴ്ച രാത്രിയിലാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന […]

കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നല്ല ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCI) ഇപ്പോള്‍ അസിസ്റ്റന്റ് മാനേജര്‍, മാനേജ്‌മെന്റ് ട്രെയിനി, ജൂനിയര്‍ കൊമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ്, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് അവസരം മൊത്തം 214 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റേഡിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് […]