അങ്കണവാടിയില്‍ കുട്ടി വീണ് പരിക്കേറ്റ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല ; ബാലവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: മൂന്നു വയസ്സുകാരി അങ്കണവാടിയില്‍ വീണ് പരിക്കേറ്റ വിവരം വീട്ടുക്കാരെ അറിയിക്കാതെ മറച്ചുവെച്ചതായി പരാതി. കുട്ടി വീണ വിവരം അങ്കണവാടി ജീവക്കാര്‍ മറച്ചുവെച്ചുവെന്നാണ് കുട്ടിയുടെ മാതാപിതിക്കളുടെ പരാതി. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ മൂന്നു വയസുകാരി വൈഗ നിലവില്‍ എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read ; പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം
കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നായിരുന്നു അങ്കണവാടി ജീവനക്കാര്‍ വീട്ടുകാര്‍ക്ക് നല്‍കിയ മറുപടി. ‘മകളുടെ കണ്ണില്‍ ഒക്കെ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോള്‍ ഛര്‍ദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയത്രെ. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങള്‍ അറിയുന്നത് രാത്രിയാണ്. തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ല് പൊട്ടിയിട്ടുണ്ട്. സ്പൈനല്‍ കോര്‍ഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ അവര്‍ക്ക്?’ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..