November 22, 2024

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക തസ്തിക നിയമനം നടന്നു. സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ നാല് അധിക തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. യുജിസി റെഗുലേഷനില്‍ ഇല്ലാത്ത ഖൊ ഖൊ, കബഡി, അത്‌ലറ്റിക്സ് വിഭാഗങ്ങളിലാണ് നിയമനം സൃഷ്ടിച്ചത്. 2022ലെ താല്‍കാലിക നിയമനം ഇതുവരെ റദ്ദാക്കിയില്ല. എസ് ടി വിഭാഗത്തിന് നല്‍കേണ്ട നിയമനത്തില്‍ ജനറല്‍ വിഭാഗത്തില്ലുള്ളവരെയാണ് പരിഗണിച്ചിട്ടുളളത്. Also Read;കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി ഒഴിവുകള്‍   നിയമനത്തിന് ശുപാര്‍ശ ചെയ്ത അധ്യാപകന്‍ […]

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി ഒഴിവുകള്‍

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (KSWMP) ഇപ്പോള്‍ പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ധന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ധന്‍, ഡിഇഒ കം എംടിപി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഈ അവസരം മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://cmd.kerala.gov.in/ ഇല്‍ 8 […]

ഡെങ്കിപ്പനിക്കിടെ മലപ്പുറത്ത് എച്ച്1 എന്‍1 രോഗം പടരുന്നു

മലപ്പുറം: കേരളത്തില്‍ ഡെങ്കിപ്പനിക്കിടെ ആശങ്കയായി എച്ച്1എന്‍1 രോഗബാധ. ജൂലായ് 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ മലപ്പുറത്ത് മാത്രമായി എച്ച്1എന്‍1 സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. കൂടാതെ 2024ല്‍ 30 കേസുകള്‍ കടന്ന മലപ്പുറത്ത് രോഗ ബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. Also Read ; രണ്ട് ദിവസമായി സര്‍വീസ് നടത്താതെ ‘നവകേരള’ ബസ് ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എന്‍ 1, വെസ്റ്റ് നെയ്ല്‍, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ […]

രണ്ട് ദിവസമായി സര്‍വീസ് നടത്താതെ ‘നവകേരള’ ബസ്

കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാല്‍ രണ്ട് ദിവസമായി സര്‍വീസ് നടത്താതെ നവകേരള ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആളില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിയത്. Also Read ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കും ; ബീഹാറില്‍ ജാഗ്രതാ നിര്‍ദേശം, അസമില്‍ വെള്ളപ്പൊക്കത്തില്‍ മരണം 84 ആയി ഈ ആഴ്ചയില്‍ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു നവകേരള ബസിന്റെ വരുമാനം. ബുധനാഴ്ചയും വ്യാഴാഴ്ചയും ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് ഒഴിവാക്കി. വെള്ളിയാഴ്ചയും അതിനുശേഷവും […]

വീട്ടിലെ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നുണ്ടോ? പണി കിട്ടും, ജാഗ്രതക്കുറവിന് പിഴ 2000

തൃശൂര്‍: വീട്ടില്‍ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നത് കണ്ടെത്തിയാല്‍ ഇനി മുതല്‍ കോടതിക്ക് കേസെടുക്കാം. പിഴയും ചുമത്താം. ഇങ്ങനെയൊരു കേസില്‍ കേരളത്തില്‍ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. Also Read ; കാത്തിരിപ്പുകള്‍ക്ക് അവസാനമായി , വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി ; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ജോബി ഫയല്‍ ചെയ്ത കേസില്‍ മൂരിയാട് പുല്ലൂര്‍ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. […]

പനിച്ച് വിറച്ച് കേരളം; ഇന്നലെ മരിച്ചത് ആറു പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം കൂടുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം പനിബാധിച്ച് ആറു പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 13,756 പേര്‍ ചികിത്സ തേടി.  സാധാരണ പനിക്കു പുറമെ സംസ്ഥാനത്ത് ഡങ്കി പനിയും പടരുകയാണ്. Also Read ; തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ പനി ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ജനറല്‍, സ്പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം […]

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം

തൃശൂര്‍: കോഴിക്കോടിന് പിന്നാലെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം. പാടുര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരികരിച്ചത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന രോഗാണുവാണ് കുട്ടിയെ ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരുക്കുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. Also Read ; ക്ഷേമപെന്‍ഷന്‍ കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവില്‍ നിന്ന് സ്റ്റെപ്പ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റി. ജര്‍മനിയില്‍ നിന്ന് എത്തിച്ചത് […]

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ച് ഗഡു കുടിശ്ശികയില്‍ രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷവും അടുത്ത മൂന്ന് ഗഡു 2025-26 സാമ്പത്തിക വര്‍ഷവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. Also Read ; മമ്മൂട്ടിയുടെ നായികയായി നയന്‍സ് ; ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രത്തിന് തുടക്കം സംസ്ഥാനത്തെ പെന്‍ഷന്റെ സിംഹഭാഗവും നല്‍കുന്നത് കേരള സര്‍ക്കാരാണെന്നും കേന്ദ്ര വിഹിതം നാമമാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു : എം വി ഗോവിന്ദന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയമായി പിണറായിയെ ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംതൃപ്തിയും പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും നല്‍കുമെന്ന് ഉറപ്പ് വരുത്തി നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം എന്ന് കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. Also Read; വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം തേടാം ; […]

സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്

കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.മലപ്പുറത്ത് എട്ടും കൊല്ലത്ത് നാല്  ജീവനക്കാര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. Also Read ; കള്ളപ്പണം വെളുപ്പിക്കല്‍ : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ് സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളില്‍ […]