മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മന്ത്രിയും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടം. ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ; പരാതി നല്‍കി അതിജീവിത ‘ടയര്‍ ഊരി പോയിട്ടും അതിന്റെ ബോള്‍ട്ടുകളെല്ലാം അതില്‍ തന്നെ ഉണ്ടായിരുന്നു. ക്രിസ്റ്റ ഇന്നോവ ഇത്രയും […]

അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ; പരാതി നല്‍കി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിത. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. പോറ്റിയേ കേറ്റിയേ പാരഡി പാട്ട്; അന്വേഷണത്തിന് ഓപ്പറേഷന്‍ വിങ് ഇതില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം വീഡിയോ ലിങ്കുകളും കൈമാറി. അതിജീവിതയുടെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുക്കും. […]

പോറ്റിയേ കേറ്റിയേ പാരഡി പാട്ട്; അന്വേഷണത്തിന് ഓപ്പറേഷന്‍ വിങ്

തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. എഡിജിപി പരാതി സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന് കൈമാറി. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന വിദേശികളെ പ്രവേശിപ്പിക്കില്ല; കൂടുതല്‍ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കുമായി ട്രംപ് സമഗ്രമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഡിജിപി എഡിജിപി എച്ച് വെങ്കിടേഷിന് പരാതി കതൈമാറുകയായിരുന്നു. കേരള പോലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എച്ച്. വെങ്കിടേഷ് […]

ലൈംഗികാതിക്രമക്കേസ്; മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയില്‍

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ അതിജീവിത അപ്പീലുമായി സുപ്രീംകോടതിയില്‍. വിശദാശംങ്ങല്‍ പരിശോധിച്ചല്ല കോടതി ഉത്തരവെന്നാമ് അതിജീവിത അപ്പീലില്‍ ആരോപിക്കുന്നത്. നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടത്. ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച വിചാരണക്കോടതി വിധി റദ്ദാക്കുകയായിരുന്നു. 1999 ഫെബ്രുവരി 27നാണ് […]

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിയെടുക്കും. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം. ആരാകും തിരുവനന്തപുരം മേയര്‍ ? ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് രണ്ടാം പ്രതി മാര്‍ട്ടിന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിലുള്ളത്. കേസിന്റെ വിചാരണ സമയത്ത് മാര്‍ട്ടില്‍ ചിത്രീകരിച്ച […]

ആരാകും തിരുവനന്തപുരം മേയര്‍ ? ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ ഡല്‍ഹിയില്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരാണ് മേയര്‍ സ്ഥാനത്തേക്കുള്ള സാധ്യതാ ലിസ്റ്റില്‍ പരിഗണനയില്‍ ഉള്ളത്. പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. […]

പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും

തിരുവനന്തപുരം: വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. നിയമോപദേശം തേടിയതിന് ശേഷം കേസെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. തൊഴിലുറപ്പ് നിയമം; ബില്‍ ലോക്‌സഭയില്‍, രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിന്‍വലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം. പാരഡി ഗാനത്തിനെതിരെ […]

തൊഴിലുറപ്പ് നിയമം; ബില്‍ ലോക്‌സഭയില്‍, രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്‍ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പദ്ധതിയുടെ പേരില്‍ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിതെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലാണ് ബില്‍ അവതരിപ്പിച്ചത്. ഇന്നത്തെ പ്രധാന അഞ്ച് വാര്‍ത്തകള്‍ അറിയാം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന പേര് ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് […]

ഇന്നത്തെ പ്രധാന അഞ്ച് വാര്‍ത്തകള്‍ അറിയാം

രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍കോണ്‍ഗ്രസ്. പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരായ പരാതി തിരുവനന്തപുരം: വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരം മേയറെ തീരുമാനിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക് തിരുവനന്തപുരം: തിരുവനന്തപുരം […]

ലക്ഷ്യം വെച്ചത് കിട്ടിയില്ല; തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേരിട്ടത് തിരിച്ചടി, അതൃപ്തി പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വെച്ച ഇടങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതില്‍ കടുത്ത അതൃപ്തിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തൃശൂരില്‍ അടക്കമാണ് ബിജെപി പ്രതീക്ഷ വെച്ചിരുന്നത്. പ്രതീക്ഷയോടെ താരങ്ങള്‍; ഇന്ന് ഐപിഎല്‍ താരലേലം, മാര്‍ച്ച് 26ന് പുതിയ സീസണ്‍ തുടങ്ങും ലക്ഷ്യംവെച്ചത് കിട്ടിയുമില്ല, ഉണ്ടായിരുന്നത് പോയി എന്നതാണ് അവസ്ഥ. ഇത് ഗൗരവമായാണ് പാര്‍ട്ടി നേതൃത്വമെടുത്തിരിക്കുന്നത്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതും തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വീഴ്ചവരുത്തിയ സ്ഥലങ്ങളിലെ നേതാക്കളെ വിളിച്ച് താക്കീത് നല്‍കാനാണ് അധ്യക്ഷന്റെ തീരുമാനമെന്നാണ് […]