വെളിച്ചെണ്ണ വില കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് വെള്ളിച്ചെണ്ണ വില കുറഞ്ഞു. കോഴിക്കോട്ടെ മൊത്തവിപണിയില്‍ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില. ഓണക്കാലത്ത് വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തിയിരുന്നു.വിലക്കയറ്റം ബാധിച്ചതോടെ നാളികേര വ്യാപാരത്തില്‍ കാര്യമായ കുറവ് വന്നിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയതാണ് വിലക്കുറവിന് പ്രധാന കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. നവംബര്‍ മുതല്‍ വിലയില്‍ ഇടിവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് […]

നിയമസഭാ തെരഞ്ഞെടുപ്പ്; കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കളത്തിലിറക്കാന്‍ ബി ജെ പി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് അങ്കം കുറിക്കാന്‍ തയ്യാറെടുത്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ മത്സരത്തിനിറക്കി വിജയം ഉറപ്പുവരുത്താനുള്ള നീക്കം ആരംഭിച്ച് ബിജെപി. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്‍തൂക്കമുള്ള മണ്ഡലമാണ് കാഞ്ഞിരപ്പളളി. അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മത്സരിക്കാം; നിലപാടുകളില്‍ മലക്കം മറിഞ്ഞ് […]

അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മത്സരിക്കാം; നിലപാടുകളില്‍ മലക്കം മറിഞ്ഞ് പിജെ കുര്യന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ന്റെ പ്രസ്ഥാവനയില്‍ മലക്കം മറിഞ്ഞ് പി ജെ കുര്യന്‍. രാഹുലിനെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നാണ് പിജെ കുര്യന്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് കൊടുക്കരുതെന്ന് പിജെ കുര്യന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്നാണ് പി.ജെ.കുര്യന്റെ വാദം. ഇതിന് പിന്നാലെ എന്‍സ്എസ് ആസ്ഥാനത്ത് രാഹുല്‍ […]

മുസ്ലീങ്ങളെ ഈഴവര്‍ക്കെതിരെ തിരിക്കുന്നു; ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: ലീഗിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി. ഭരണത്തിലിരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശന്‍ ആത്മപരിശോധന നടത്താന്‍ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇനി സര്‍ക്കുലര്‍ സര്‍വീസ് ഇല്ല, 10 രൂപ ബസ്‌ യാത്ര നിര്‍ത്തി സിപിഐയ്‌ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നും […]

ജനുവരിയിലെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ഇന്ന് (ജനുവരി 2) മന്നം ജയന്തി ആയതിനാല്‍ റേഷന്‍ കടകള്‍ക്ക് അവധിയാണ്. വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തി. ശബരിമലയില്‍ ഭക്തജനപ്രവാഹം; സന്നിധാനത്തെത്തിയത് 2,17,288 അയ്യപ്പഭക്തര്‍ വെള്ള കാര്‍ഡിന് ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം […]

ശബരിമലയില്‍ ഭക്തജനപ്രവാഹം; സന്നിധാനത്തെത്തിയത് 2,17,288 അയ്യപ്പഭക്തര്‍

പത്തനംതിട്ട; ശബരിമലയില്‍ മൂന്ന് ദിവസത്തിനിടെ എത്തിയത് 2,17,288 ഭക്തര്‍. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത് അന്നേ ദിവസം 57,256 പേര്‍ ദര്‍ശനം നടത്തി. വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ സിപിഎം 50 ലക്ഷം വാദ്ഗാനം ചെയ്തു; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത് വിര്‍ച്വല്‍ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,401, പുല്‍മേട് വഴി 4,283 പേരുമാണ് സന്നിധാനത്ത് എത്തിയത്. ഡിസംബര്‍ 31ന് 90,350 പേര്‍ […]

വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ സിപിഎം 50 ലക്ഷം വാദ്ഗാനം ചെയ്തു; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്

തൃശൂര്‍: തൃശൂരില്‍ വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദം. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന തരത്തിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. വടക്കാഞ്ചാരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ എ എ മുസ്തഫയോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് പുറത്ത് വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു ഇരുവരും തമ്മില്‍ […]

ശബരിമല യുവതി പ്രവേശനം പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച്; സാധ്യത തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം വിഷയം പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സാധ്യത തേടി സുപ്രീം കോടതി. ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാനാണ് സുപ്രീംകോടതി സാധ്യത തേടിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പരമോന്നത കോടതി പരിശോധിക്കുക, മതസ്വന്തന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങള്‍, മതാചാരങ്ങളില്‍ കോടതി ഇടപെട്ട് ലിംഗ സമത്വം ഉറപ്പാക്കണോ എന്നീ വിഷയങ്ങളില്‍ സുപ്രധാന തീര്‍പ്പ് ഉണ്ടായേക്കും.ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് […]

പുതുവത്സരാഘോഷം; സംസ്ഥാനത്ത് ക്രമീകരണങ്ങള്‍, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

തൃശൂര്‍: 2026ലേക്ക് കടക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് ന്യൂയര്‍ ആഘോഷങ്ങല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവര്‍ത്തിക്കും. ബാര്‍ ഹോട്ടല്‍ ഉടമകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയത്. സ്വര്‍ണക്കൊള്ള; ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്‌ഐടി പലയിടങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാകും. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ വൈകുന്നേരം […]

സ്വര്‍ണക്കൊള്ള; ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് എസ്‌ഐടിയ്ക്ക് തെളിവ് ലഭിച്ചില്ല. മണിയും ശ്രീകൃഷ്ണനും ഇറിടിയം തട്ടിപ്പുകാര്‍ ആണെന്ന് മാത്രമെ കണ്ടെത്താനായുള്ളൂ.എന്നാല്‍ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാന്‍ ചോദ്യം ചെയ്യലില്‍ കഴിഞ്ഞില്ല. മണിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണന്‍ പറയുന്നത്. മറ്റത്തൂരില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി തിരുവനന്തപുരത്ത് വന്നത് രണ്ടു പ്രാവശ്യമാണെന്ന് മണിയും മൊഴി നല്‍കി. ഇതോടെ കുഴങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായോ പ്രവാസി വ്യവസായിയുമായോ തനിക്ക് ബന്ധമില്ലെന്നാണ് ഡി മണിയുടെ മൊഴി. എന്നാല്‍ മണിയുടെ […]